നനുത്ത പ്രണയത്തിന്റെ ഓര്‍മകള്‍ അയവിറക്കുന്ന ഈ തമിഴ്ഗാനം പ്രേക്ഷകന്റെ മനസില്‍ ഒരു പ്രണയകാലം ഓര്‍മിപ്പിക്കുന്നു.. വ്യതസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം.
ഷഹദ് സംവിധാനം ചെയ്യുന്ന 'അനുരാഗം' എന്ന ചിത്രത്തിലെ മനോഹരമായ തമിഴ് മെലഡി ഗാനം റീലീസായി. തമിഴില്‍ ഏറെ പ്രശസ്തനായ മോഹന്‍ രാജ് എഴുതിയ വരികള്‍ക്ക് ജോയല്‍ ജോണ്‍സ് സംഗീതം നല്കി,കവര്‍ ഗാനങ്ങളിലൂടെ ഏറെ സുപരിചിതനായ ഹനാന്‍ഷാ, സംഗീത സംവിധായകന്‍ ജോയല്‍ ജോണ്‍സ് എന്നിവര്‍ ചേര്‍ന്ന് ഗാനം ആലപിച്ച 'യെഥുവോ ഒണ്‍ട്ര്..' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത. പ്രണയസിനിമകള്‍ക്ക് മറ്റൊരു മാനം നല്‍കിയ ഗൗതം വാസുദേവ് മേനോനെ ഒരുപാട് വില്ലന്‍ വേഷങ്ങളില്‍ ആളുകള്‍ക്ക് പരിചിതമാണെങ്കിലും ഇതാദ്യമായാണ് തന്റെ സിനിമകളിലെ നായകന്മാരെ പോലേ ഗിറ്റാറും പിടിച്ച്, പാട്ടും പാടി റൊമാന്റിക് ഹീറോയായി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്.. കൂടെ ലെനയുമുണ്ട്..
നനുത്ത പ്രണയത്തിന്റെ ഓര്‍മകള്‍ അയവിറക്കുന്ന ഈ തമിഴ്ഗാനം പ്രേക്ഷകന്റെ മനസില്‍ ഒരു പ്രണയകാലം ഓര്‍മിപ്പിക്കുന്നു.. വ്യതസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വിന്‍ ജോസ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നു. ജോണി ആന്റണി, ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെന, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ലക്ഷ്മി നാഥ് ക്രിയേഷന്‍സ്, സത്യം സിനിമാസ് എന്നി ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ഗോപി നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ്- ലിജോ പോല്‍. മനു മഞ്ജിത്ത്, മോഹന്‍ രാജ്, ടിറ്റോ പി.തങ്കച്ചന്‍ എന്നിവരുടെ വരികള്‍ക്ക് ജോയല്‍ ജോണ്‍സ് സംഗീതം പകരുന്നു. കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്- ഫസല്‍ എ. ബക്കര്‍,കോസ്റ്റ്യൂം ഡിസൈന്‍- സുജിത്ത് സി.എസ്, മേക്കപ്പ്- അമല്‍ ചന്ദ്ര, ത്രില്‍സ് - മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ബിനു കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകര്‍, സ്റ്റില്‍സ്- ഡോണി സിറില്‍, പിആര്‍& ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോടൂത്ത്‌സ്. അനുരാഗത്തിലെ ആദ്യ ഗാനമായ 'ചില്ല് ആണേ' യൂട്യൂബില്‍ പത്ത് ലക്ഷം കാഴ്ചക്കാരിലൂടെ വൈറലായി തിളങ്ങുകയാണ്. 'അനുരാഗം ' ഉടന്‍ പ്രദര്‍ശനത്തിനെത്തും. പിആര്‍ഒ- എ.എസ്. ദിനേശ്.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പൃഥ്വിരാജ് അപമാനിച്ചു; സിനിമയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചു; വയ്യാത്ത കാലുംവെച്ച് നിലകള്‍ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു; തുറന്നടിച്ച് കൈതപ്രം
വിശ്വക് സെന്നിന്റെ ദാസ് കാ ധാംകി രണ്ടാം സിംഗിൾ മാവ ബ്രോ പുറത്തിറങ്ങി
ശകുന്തള - ദുഷ്യന്തൻ പ്രണയകഥയുമായി സാമന്ത; 'ശാകുന്തള'ത്തിലെ പാട്ടെത്തി
രമേശ് നാരായണിന്റെ സംഗീതത്തില്‍ ആദ്യമായി വിനീത് ശ്രീനിവാസന് പാടുന്നു
'സന്തോഷം' വീഡിയോ ഗാനം
'അനുരാഗം' വീഡിയോ ഗാനം പുറത്തിറങ്ങി; ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും