നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന് ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധന്യം നല്കുന്ന ചിത്രമായിരിക്കും ഇത്.
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത 'ആറാട്ട്' എന്ന ചിത്രത്തിന്റെ ഒന്നാം കണ്ടം ഗാനത്തിന്റെ ടീസര്‍ റിലീസായി. സൈന മൂവീസിലൂടെയാണ് ടീസര്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. 'നെയ്യാറ്റിന്‍കര ഗോപന്' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'ആറാട്ടി'ല്‍ അവതരിപ്പിക്കുന്നത്.
നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന് ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധന്യം നല്കുന്ന ചിത്രമായിരിക്കും ഇത്. ശ്രദ്ധ ശീനാഥാണ് നായിക. ഒരു ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്.
ചിത്രത്തിന്റെ പോസ്റ്ററും ട്രെയ്ലറും പുറത്തിറങ്ങിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിജയരാഘവന്, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്, ലുക്മാന്, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്, നേഹ സക്സേന, സീത, തുടങ്ങി വലിയ ഒരു താരനിരതന്നെ ചിത്രത്തിലുണ്ട്.
കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഉദയകൃഷ്ണയാണ് തിരക്കഥ, സംഭാഷണം. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ആര്‍ഡി ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്ച്ചേഴ്സും എംപിഎം ഗ്രൂപ്പും ചേര്‍ന്നാണ് 'ആറാട്ടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- വിജയ് ഉലകനാഥ്, എഡിറ്റിങ്- ഷമീര്‍ മുഹമ്മദ്, ബി.കെ. ഹരിനാരായണന്, രാജീവ് ഗോവിന്ദന്, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. കലാസംവിധാനം- ഷാജി നടുവില്‍, സൗണ്ട് മിക്സിങ്- വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈന്‍- ശങ്കരന് എ.എസ്., കെ.സി. സിദ്ധാര്ഥന്. വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.
വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്
സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന് ഷമ്മി തിലകന്
മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ
കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു
197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഓര്‍മ്മകള്‍ പെയ്തിറങ്ങി; രമേശന് നായരെ അനുസ്മരിച്ച് ഓര്‍മ്മ പൂക്കള്‍
ശ്രദ്ധേയമായി ഡോ. ആര്.എസ് പ്രദീപിന്റെ മ്യൂസിക് ആല്‍ബം 'കാതോര്‍ത്ത് കാത്തിരുന്നു'
രമേശന് നായര്‍ അനുസ്മരണം; ഓര്‍മ്മപ്പൂക്കള്‍ 18ന്
അദ്ദേഹത്തിന് അസ്വസ്ഥത ഉളളതായി പറഞ്ഞതേയില്ല, പറഞ്ഞിരുന്നവെങ്കില് പരിപാടി നിര്‍ത്തുമായിരുന്നു : സുബലക്ഷ്മി
സന്തൂര്‍ കലാകാരനും, പത്മശ്രീ ജേതാവുമായ പണ്ഡിറ്റ് ഭജന്‍ സോപോരി അന്തരിച്ചു.
ഗായിക ചിന്മയിക്കും നടന് രാഹുലിനും ഇരട്ടകുട്ടികള്‍