×
login
നാഞ്ചിയമ്മ‍യുടെ പാദത്തില്‍ നമസ്‌ക്കരിച്ച് ബി എല്‍ സന്തോഷ്; അവാര്‍ഡ് ഗാനം പാടി ഗായിക

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബിഎല്‍ സന്തോഷ് ദേശീയ പതാക നാഞ്ചിയമ്മക്ക് കൈമാറി.

തിരുവനന്തപുരം: നിഷ്‌കളങ്ക ചിരിയുമായി നിന്ന നാഞ്ചിയമ്മയുടെ മുന്നിലേക്ക് കൂപ്പുകൈകളോടെയാണ് ബിജെപി അഖിലേന്ത്യാ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷ്  എത്തിയത്. രാജ്യ ഭരിക്കുന്ന പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിലെ ഏറ്റവും ശക്തമായ നേതാവ് തലകുമ്പിട്ട് ഗോത്രവര്‍ഗ്ഗ ഗായികയുടെ പാദത്തില്‍ തൊട്ട് നമസ്‌ക്കാരം പറഞ്ഞു.  അഭിനന്ദം ചൊരിഞ്ഞ് പൊന്നാടയും അണിയിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച നഞ്ചിയമ്മയ്ക്ക്  ലഭിച്ച് അപ്രതീക്ഷിത ആദരവായിരുന്നു അത്.

'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ 'കലക്കാത സന്തന മേരം..... 'എന്നു തുടങ്ങുന്ന  പുരസ്‌കാരം ലഭിച്ച ഗാനം നഞ്ചിയമ്മ പാടി.  സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഉപാദ്ധ്യക്ഷന്‍ സി.ശിവന്‍കുട്ടി,  സജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ് എന്നിവര്‍ താളമിട്ടു.  പാട്ടു തീര്‍ന്നപ്പോള്‍ ബി എല്‍ സന്തോഷ് ഉള്‍പ്പെടെ എല്ലാവരും കയ്യടിച്ചു. കറപറ്റയ പല്ലുകള്‍ കാട്ടി വിടര്‍ന്ന ചിരിയുമായി നാഞ്ചിയമ്മ കൈകൂപ്പി.


ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബിഎല്‍ സന്തോഷ് ദേശീയ പതാക  നാഞ്ചിയമ്മക്ക് കൈമാറി.

Facebook Post: https://www.facebook.com/sandeepvachaspati/videos/1471826459929873/

    comment

    LATEST NEWS


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.