×
login
' ഏതം' വീഡിയോ ഗാനം പുറത്തിറങ്ങി

ശിവദാസ് പുറമേരി എഴുതിയ വരികള്‍ക്ക് പ്രേംകുമാര്‍ വടകര സംഗീതം പകരുന്ന് ദീപക് ജയ ആലപിച്ച 'മഞ്ഞവെയില്‍ പൂക്കള്‍ വീഴും നേരം...എന്ന ഗാനമാണ് റിലീസായത്.

പ്രവീണ്‍ ചന്ദ്രന്‍ മൂടാടി കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഏതം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം, സിദ്ധിഖ്, എം. ജയചന്ദ്രന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, അനു സിതാര എന്നിവരുടെ ഫേയ്‌സ ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ശിവദാസ് പുറമേരി എഴുതിയ വരികള്‍ക്ക് പ്രേംകുമാര്‍ വടകര സംഗീതം പകരുന്ന് ദീപക് ജയ ആലപിച്ച 'മഞ്ഞവെയില്‍ പൂക്കള്‍ വീഴും നേരം...എന്ന ഗാനമാണ് റിലീസായത്.

നടന്‍ ഉണ്ണി മുകുന്ദന്റെ സഹോദരന്‍ സിദ്ധാര്‍ത്ഥ് രാജന്‍, സംവിധായകരായ അനില്‍-ബാബു ടീമിലെ ബാബുവിന്റെ മകള്‍ ശ്രവണ ടി എന്‍, പ്രകാശ് ബാരെ, ഹരിത്, എം.ജി. റോഷന്‍, അകം അശോകന്‍ തുടങ്ങി ഒട്ടേറെ നാടക നടന്മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സ്‌ക്രീന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയപ്രകാശ് എം നിര്‍വഹിക്കുന്നു.


പ്രശസ്ത സംവിധായകന്‍ ഹരിഹരന്റെ ശിഷ്യനായ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി ചെറുകഥാകൃത്തും ചിത്രകാരനുമാണ്. ഫിറോസ് വടകര, ജോബിഷ് കെ എം, ശ്രീധരന്‍ നമ്പൂതിരി, സുനില്‍കുമാര്‍ വടകര, മനു മരതകം, രാജശ്രീ പീടികപ്പുറത്ത്, സച്ചിന്‍ ശങ്കര്‍, ടി.പി. സേതുമാധവ പണിക്കര്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ' ഏതം എന്നാല്‍ പല നിറങ്ങള്‍ ചേര്‍ന്നുള്ള ഒരു നിറം.വര്‍ണ്ണാഭമായ കാമ്പസ് പ്രണയകഥാ ചിത്രമാണ് ''ഏതം' . സംവിധായകന്‍ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി പറഞ്ഞു.

ശിവദാസ് പുറമേരിയുടെ വരികള്‍ക്ക് പ്രേംകുമാര്‍ വടകര സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മൂജീബ് ഒറ്റപ്പാലം, കല- ധന്‍രാജ് താനൂര്‍, മേക്കപ്പ്- മണികണ്ഠന്‍ മരത്താക്കര, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍,പരസ്യകല-സുവീഷ് ഗ്രാഫിക്. 'ഏതം'  നവംബര്‍ പതിനൊന്നിന് പ്രദര്‍ശനത്തിനെത്തുന്നു. പിആര്‍ഒ- എ.എസ്. ദിനേശ്.

 

  comment

  LATEST NEWS


  സ്പാനിഷ് വലയറുക്കാന്‍ ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ; പ്രീ ക്വാര്‍ട്ടര്‍ നാളെ


  വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.