×
login
ആസിഫ്അലി, രജിഷ വിജയന്‍ ചിത്രം 'എല്ലാം ശരിയാകും' ആദ്യ വീഡിയോ ഗാനം പുറത്തിറക്കി

ബി.കെ. ഹരിനാരായണന്‍ എഴുതി ഔസേപ്പച്ചന്‍ സംഗീതം പകരുന്ന ഹരിശങ്കര്‍ ആലപിച്ച 'പിന്നെന്തേ എന്തെ മുല്ലേ....'എന്ന ഗാനമാണ് റിലീസാക്കിയത്.

ആസിഫ്അലി, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കി. മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ജിബു ജേക്കബാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.  

ബി.കെ. ഹരിനാരായണന്‍ എഴുതി ഔസേപ്പച്ചന്‍ സംഗീതം പകരുന്ന ഹരിശങ്കര്‍ ആലപിച്ച 'പിന്നെന്തേ എന്തെ മുല്ലേ....'എന്ന ഗാനമാണ് റിലീസാക്കിയത്. ഔസേപ്പച്ചന്‍ സംഗീതം പകരുന്ന ഇരുനൂറാമത്തെ ചിത്രമാണ് 'എല്ലാം ശരിയാകും'. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തോമസ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു. പാരിസ് മുഹമ്മദ് തിരക്കഥ, സംഭാഷണം എഴുതുന്നു. എഡിറ്റര്‍ സൂരജ് ഇ.എസ്., സത്യം ഓഡിയോസാണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്. നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്ചേഴ്സ് ചിത്രം തിയേറ്ററുകളിലെത്തിക്കും. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

 

    comment

    LATEST NEWS


    മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


    പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


    പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


    ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


    എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


    ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.