×
login
'എല്ലാം സെറ്റാണ്' വീഡിയോ ഗാനം പുറത്തിറങ്ങി

ആദ്യമായി ഒരു വീട്ടുകാര്‍ അവരുടെ വീട് ഷൂട്ടിംഗിന് കൊടുക്കുന്നതും, തുടര്‍ന്ന് അവിടെ ഷൂട്ടിംഗിനെത്തുന്ന സിനിമാക്കാരും വീട്ടുകാരും ചേര്‍ന്നുള്ള ഒരു ദിവസത്തെ സംഭവബഹുലവും രസകരവുമായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫുള്‍ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് 'എല്ലാം സെറ്റാണ് '.

ആംസ്റ്റര്‍ഡാം മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ രേഷ്മ സി.എച്ച് നിര്‍മ്മിച്ച് വിനു ശ്രീധര്‍ സംവിധാനം ചെയ്യുന്ന 'എല്ലാം സെറ്റാണ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. മഹേഷ് ഗോപാല്‍ എഴുതിയ വരികള്‍ക്ക് പി എസ് ജയ്ഹരി സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍, സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ ആലപിച്ച 'പെണ്ണൊരുത്തി ചെമ്പരത്തി....' എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്.

ബിപിന്‍ ജോസ്, ചാര്‍ലി ജോ, ഷൈജോ അടിമാലി, സുമേഷ് ചന്ദ്രന്‍, അനീഷ് ബാല്‍, കിഷോര്‍ മാത്യു, അനന്തു, രാജീവ് രാജന്‍, സുനില്‍ കെ ബാബു, വരുണ്‍ ജി പണിക്കര്‍, നിധീഷ് ഇരിട്ടി,ഹാരിസ് മണ്ണഞ്ചേരി, ഫവാസ് അലി, അമല്‍ മോഹന്‍, അശ്വല്‍,ഭഗീരഥന്‍,അഭിജിത്ത് ലേഫ്‌ലേര്‍, ബിപിന്‍ രണദിവെ,രെജീഷ് ആര്‍ പൊതാവൂര്‍, റെനീസ് റെഷീദ്, അയൂബ് ചെറിയ, ഹോച്മിന്‍, ചൈത്ര പ്രവീണ്‍, രേഷ്മ,രമ, ചിത്ര, ജ്യോതിക, സ്‌നേഹ,അഞ്ജു മോഹന്‍  എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബര്‍ നാലിന് 'എല്ലാം സെറ്റാണ്' തിയേറ്ററുകളിലെത്തും.


ആദ്യമായി ഒരു വീട്ടുകാര്‍ അവരുടെ വീട് ഷൂട്ടിംഗിന് കൊടുക്കുന്നതും, തുടര്‍ന്ന് അവിടെ ഷൂട്ടിംഗിനെത്തുന്ന സിനിമാക്കാരും വീട്ടുകാരും ചേര്‍ന്നുള്ള ഒരു ദിവസത്തെ സംഭവബഹുലവും രസകരവുമായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫുള്‍ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് 'എല്ലാം സെറ്റാണ് '. വിനു ശ്രീധര്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ തോമസ് നിര്‍വ്വഹിക്കുന്നു.

മഹേഷ് ഗോപാല്‍, രംഗീഷ് എന്നിവരുടെ വരികള്‍ക്ക് ജയഹരി സംഗീത സംവിധാനം നിര്‍വ്വഹിച്ച രണ്ട് ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്. വിനീത് ശ്രീനിവാസന്‍,സിതാര കൃഷ്ണകുമാര്‍, ജയഹരി, കെ.എം രാകേഷ് എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം- ജയഹരി, എഡിറ്റിംഗ്- രതീഷ് മോഹന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹോച്മിന്‍ കെ.സി, സൗണ്ട് ഡിസൈനിംഗ്, മിക്‌സിംഗ്- ആശിഷ് ഇല്ലിക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്- അയൂബ് ചെറിയ, പ്രൊഡക്ഷന്‍ മാനേജര്‍- റെനീസ് റെഷീദ്, കോ- പ്രൊഡ്യൂസേഴ്‌സ്- ഹെലീന്‍, രംഗീഷ്, പിആര്‍ഒ- എ എസ് ദിനേശ്.

  comment

  LATEST NEWS


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


  ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.