×
login
'എന്റെ കണ്ണാ'... ആല്‍ബത്തിന്റെ പ്രകാശനം ചെയ്തു

വൃന്ദാ ക്രിയേഷന്‍സിനുവേണ്ടി വിനോദ് കുമാര്‍ കെ ആല്‍ബം നിര്‍മ്മിക്കുന്നു. വീഡിയോ ഉടന്‍ റിലീസ് ചെയ്യും.

കരവാളൂരുകാരുടെ അഭിമാനമായ, കവിയിത്രിയും അധ്യാപികയുമായ സവിതാ വിനോദിന്റെ രചനയില്‍, അജിത്ത് പുനലൂര്‍ സംഗീതം നല്‍കിയ എന്റെ കണ്ണാ എന്ന വീഡിയോ ആല്‍ബത്തിന്റെ പ്രകാശനം ,ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് സിനിമാ താരം അപര്‍ണ്ണ നിര്‍വ്വഹിച്ചു.ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ സി.ഡി ഏറ്റുവാങ്ങി. പ്രമുഖര്‍ പങ്കെടുത്തു.

പുനലൂര്‍ കരവാളൂരിലെ ഒരു പറ്റം കലാകാരന്മാരുടെ മികച്ച സൃഷ്ടിയാണ് എന്റെ കണ്ണാ എന്ന ആല്‍ബം. കൃഷ്ണഭക്തിഗാനങ്ങളില്‍  മികച്ചു നില്‍ക്കുന്ന ആല്‍ബം .

വൃന്ദാ ക്രിയേഷന്‍സിനുവേണ്ടി വിനോദ് കുമാര്‍ കെ ആല്‍ബം നിര്‍മ്മിക്കുന്നു. രചന - സവിതാവിനോദ് ,സംഗീതം - അജിത്ത് പുനലൂര്‍, ആലാപനം- ദീപ്‌സ ലതീഷ്, വീഡിയോ ആല്‍ബം സംവിധാനം -അനീഷ് വി.ശിവദാസ്, ക്യാമറ- അഭിലാഷ് രാജന്‍, എഡിറ്റിംഗ് - അഭിലാഷ്, സഹസംവിധാനം - വിഷ്ണു, മാനേജര്‍- രജിത് രാജന്‍, സ്റ്റില്‍ - ജയചന്ദ്രന്‍ ,റെക്കോര്‍ഡിംഗ് -രാജ്‌മോഹന്‍ ശബ്ദതരംഗം.


സവിതാവിനോദ്, വിനോദ് കുമാര്‍ കെ., വിവേക് വിനോദ്, വൃന്ദാവിനോദ് ,ഓമനയമ്മ എന്നിവര്‍ അഭിനയിക്കുന്നു. വീഡിയോ ഉടന്‍ റിലീസ് ചെയ്യും. പിആര്‍ഒ- അയ്മനം സാജന്‍

 

 

    comment

    LATEST NEWS


    നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


    സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


    പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


    അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


    മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


    102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.