×
login
'ഛത്രപതി മുതല്‍ വീരപഴശ്ശി വരെ'; ധീരന്മാരെ സ്തുതിച്ച് ആര്‍ആര്‍ആര്‍ലെ പുതിയ ഗാനം; തരംഗം

ധീര ദേശാഭിമാനികളെ അനുസ്മരിച്ച് എസ്എസ് രാജമൗലിയുടെ ചിത്രമായ ആര്‍ആര്‍ആര്‍ ലെ പുതിയ ഗാനം പുറത്ത്.

ധീര ദേശാഭിമാനികളെ അനുസ്മരിച്ച് എസ്എസ് രാജമൗലിയുടെ ചിത്രമായ ആര്‍ആര്‍ആര്‍ ലെ പുതിയ ഗാനം പുറത്ത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. സുബാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, ഛത്രപതി ശിവജി മഹാരാജ്, ഭഗത് സിംഗ്, പഴശ്ശി രാജ തുടങ്ങി നിരവധി ദേശാഭിമാനികളെ ഗാനരംഗത്തില്‍ അനുസ്മരിക്കുന്നുണ്ട്.  

കീരവാണിയുടെ സംഗീതത്തിന് ഹിന്ദിയില്‍ റിയാ മുഖര്‍ജിയും തെലുങ്കില്‍ രാമജോഗയ്യ ശാസ്ത്രിയും വരികള്‍ രചിച്ചിരിക്കുന്നു. മലയാളത്തില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണനും തമിഴില്‍ കാര്‍ക്കിയുമാണ് ഗാനരചന നടത്തിയിരിക്കുന്നത്. വിശാല്‍ മിശ്ര, ബെന്നി ദയാല്‍, സാഹിത് ചഗന്തി, ഹരികാ നാരായണ്‍ എന്നിവര്‍ ഹിന്ദിയിലും തമിഴിലും ഇവര്‍ക്കൊപ്പം സംഗീത സംവിധായകന്‍ കീരവാണി, പൃഥ്വി ചന്ദ്ര എന്നിവര്‍ തെലുങ്കിലും ഒരുക്കിയിരിക്കുന്ന ഗാനങ്ങളില്‍ പാടിയിരിക്കുന്നു. മലയാളത്തില്‍ വിജയ് യേശുദാസ്, ഹരി ശങ്കര്‍, സാഹിതി ചകന്ദി, ഹരികാ നാരായണ്‍ എന്നിവരും ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നു. ടീ സീരീസാണ് ഗാനങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.  

എന്‍ ടി ആര്‍, റാം ചരണ്‍ എന്നിവക്കൊപ്പം ഇതിലെ നായികാ വേഷം ചെയ്യുന്ന ആലിയ ഭട്ടും ഈ ഗാനത്തില്‍ നൃത്തം വെക്കുന്നുണ്ട്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും.ഈ മാസം 25 നു തെലുങ്കു, തമിഴ്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി അഞ്ചു ഭാഷകളില്‍ ആണ് ഈ ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത്.


കേരളത്തിലെ പ്രശസ്ത നിര്‍മ്മാതാവായ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ആര്‍ ആര്‍ ആര്‍ കേരളത്തില്‍ എത്തിക്കുന്നത് . 'ആര്‍ആര്‍ആര്‍' സിനിമയുടെ കേരള പ്രീലോഞ്ച് നേരത്തെ വിപുലമായി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളായുള്ള തന്റെ  'ധീര', 'ഈച്ച', 'ബാഹുബലി 1', 'ബാഹുബലി 2' തുടങ്ങിയ ചിത്രങ്ങള്‍ക്കൊക്കെയും കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നതെന്നും 'ആര്‍ആര്‍ആറി'നും മലയാളികളുടെ സ്‌നേഹം ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും രാജമൗലി പറഞ്ഞിരുന്നു. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്.

ജൂനിയര്‍ എന്‍ ടി ആര്‍, ബോളിവുഡ് താരം അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസന്‍ ഡൂഡി, ശ്രിയ സരണ്‍, ഛത്രപതി ശേഖര്‍, രാജീവ് കനകാല എന്നിവരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്. ഡി വി വി എന്റെര്‍റ്റൈന്മെന്റ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കീരവാണിയും ക്യാമറ ചലിപ്പിച്ചത് സെന്തില്‍ കുമാറും എഡിറ്റ് ചെയ്തത് ശ്രീകര്‍ പ്രസാദുമാണ്. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.