×
login
ഗാനരചയിതാവ് ബി.കെ ഹരിനാരായണന് ഗോള്‍ഡന്‍ വിസ, ആദരം മലയാള സിനിമാ ഗാനരംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്

കോളേജ് കാലം മുതല്‍ കവിതകള്‍ എഴുതിയിരുന്ന ഹരിനാരായണന്‍ 2010 ല്‍ 'ത്രില്ലര്‍' സിനിമക്ക് പാട്ടെഴുതികൊണ്ടാണ് ചലച്ചിത്രഗാനശാഖയിലേക്ക് ചേക്കേറുന്നത്.

ഷാര്‍ജ: പ്രശസ്ത ഗാനരചയിതാവും കവിയും കേരള സംസ്ഥാന അവാര്‍ഡ് ജേതാവുമായ ബി.കെ ഹരിനാരായണന് ഗോള്‍ഡന്‍ വിസ. മലയാള സിനിമാ ഗാനരംഗത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് യു.എ.ഇ സർക്കാർ  ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചത്. സാംസ്‌കാരിക വകുപ്പിന്റെ നോമിനേഷന്‍ പ്രകാരമാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ നല്‍കിയത്.

ദുബായില്‍ വച്ച് നടന്ന ചടങ്ങില്‍ കസ്റ്റംസ് മാനേജര്‍ അലി സാലെം അല്‍ ഷംസി, അറേബ്യന്‍ ബിസിനസ് സെന്റര്‍ ഓപെറേഷന്‍ മാനേജര്‍ ഫിറോസ്ഖാന്‍, അഡ്വ.സുജിത് മാത്യു , ശ്രീകൃഷ്ണ കോളേജ് അലുമിനി ദുബൈ പ്രസിഡ്ന്റ് ജയരാജ്, നാലുകെട്ട് റെസ്റ്റോറന്റ് മനേജര്‍ ഷാജു എന്നിവര്‍ സംബന്ധിച്ചു.  


ദുബായ് സർക്കാരിനും വിസക്കുവേണ്ടി എല്ലാവിധ നടപടി ക്രമങ്ങളും സാധ്യമാക്കിയ  ഷെയ്ഖ് സായിദ് റോഡിലെ അറേബ്യന്‍ ബിസിനസ് സെന്ററിനും മറുപടി പ്രസംഗത്തില്‍ ഹരിനാരായണന്‍ നന്ദി അറിയിച്ചു. ഹരിനാരായണന്‍ എഴുതിയ പാട്ടുകള്‍ കോര്‍ത്തിണക്കിയ സംഗീതപരിപാടി ചടങ്ങിന്റെ ഭാഗമായി നടന്നു.

കോളേജ് കാലം മുതല്‍ കവിതകള്‍ എഴുതിയിരുന്ന ഹരിനാരായണന്‍  2010 ല്‍  'ത്രില്ലര്‍'  സിനിമക്ക് പാട്ടെഴുതികൊണ്ടാണ് ചലച്ചിത്രഗാനശാഖയിലേക്ക് ചേക്കേറുന്നത്.

'1983' എന്ന സിനിമയിലെ ഓലഞ്ഞാലിക്കുരുവീ... എന്ന ഗാനത്തിലൂടെ ജനപ്രിയ ഗാനരചയിതാവായി. എസ്രയിലെ ലൈലാകമേ.., ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ.., തീവണ്ടിയിലെ ജീവാംശമായി താനേ..ജോസഫിലെ കണ്ണെത്താ ദൂരം, സൂഫിയും സുജാതയിലേയും വാതിക്കല് വെള്ളരിപ്രാവ്... തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ മലയാളസിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഗാനരചനക്കുള്ള സംസ്ഥാനപുരസ്‌ക്കാരം രണ്ടുതവണ നേടിയിട്ടുണ്ട്.

    comment

    LATEST NEWS


    ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.