×
login
'ഇക്കാക്ക': നിത്യ മാമന്‍ പാടിയ ഗാനം പുറത്തിറങ്ങി; ഏറ്റെടുത്ത് പ്രേക്ഷകര്‍

അഞ്ച് കൂട്ടുകാരുടെ ഹൃദയ ബന്ധത്തിന്റെ കഥ പറയുന്ന ഫാമിലി ആക്ഷന്‍ ത്രില്ലറായ ഇക്കാക്കയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സൈനു ചാവക്കാടനാണ്. ബിമല്‍ പങ്കജ്, പ്രദീപ് ബാബു സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു അടിപൊളി ഗാനം പാഷാണം ഷാജിയും ആലപിച്ചിട്ടുണ്ട് .

സൈനു ചാവാക്കാടന്‍ സംവിധാനം ചെയ്ത് പ്രദീപ് ബാബു, സാജു നവോദയ (പാഷാണം ഷാജി), ശിവജി ഗുരുവായൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രമാണ് 'ഇക്കാക്ക'. പുതുവത്സരത്തോടനുബന്ധിച്ച് ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് പ്രദീപ് ബാബു സംഗീതം നിര്‍വ്വഹിക്കുകയും സംസ്ഥാന അവാര്‍ഡ് നേടീയ പ്രിയ ഗായിക നിത്യാ മാമന്‍ മനോഹരമായി ആലപിക്കുകയും ചെയ്ത ഗാനം  ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു

ഓര്‍ക്കാട്രേഷന്‍ ചെയ്തിരിക്കുന്നത് യാസിര്‍ അഷ്റഫും മിക്‌സ് ആന്‍ഡ് മാസ്റ്റര്‍ ഫ്രാന്‍സിസ് സാബുവുമാണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി യാണ്. അഞ്ച് കൂട്ടുകാരുടെ ഹൃദയ ബന്ധത്തിന്റെ കഥ പറയുന്ന ഫാമിലി ആക്ഷന്‍ ത്രില്ലറായ ഇക്കാക്കയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സൈനു ചാവക്കാടനാണ്. ബിമല്‍ പങ്കജ്, പ്രദീപ് ബാബു സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു അടിപൊളി ഗാനം പാഷാണം ഷാജിയും ആലപിച്ചിട്ടുണ്ട് .ഉമേഷ് എന്ന ശക്തമായ കഥാപാത്രമായി  പാഷാണം ഷാജി എത്തുമ്പോള്‍ അത് മികച്ച ഒരു ദൃശ്യാനുഭവമായിരിക്കുമെന്ന് സംവിധായകന്‍ സൈനു ചാവക്കാടന്‍ അവകാശപ്പെടുന്നു..  

അമുര്‍ ആനന്ദ്, സിക്ക് സജീവന്‍ ഷെരീഫ് സികെഡിഎന്‍, റാഷിന്‍ ഖാന്‍, അക്ബര്‍ഷാ, അശ്വതി, ഹീരാതുളസി, ആശ കെ നായര്‍, അലീന രാജന്‍, കലാഭവന്‍ നന്ദന, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ ആയി എത്തുന്നു.  

കഥ , തിരക്കഥ  വത്സലാകുമാരി ടി ചാരുംമൂട് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിഗ് ഷോ മീഡിയ, ആശ കെ നായര്‍, കോ പ്രൊഡ്യൂസര്‍ ഹൈ സീസ് ഇന്റര്‍നാഷണല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീ നായര്‍,അസോസിയേറ്റ് സലേഷ് ശങ്കര്‍ എങ്ങണ്ടിയൂര്‍, ഛായാഗ്രഹണം  ടോണി ലോയിഡ് അരൂജ, ജിജോ ഭാവചിത്ര, എഡിറ്റര്‍ വൈശാഖ് രാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ഷജീര്‍ അരീക്കോട്, ലിറിക്‌സ് സന്തോഷ് വര്‍മ്മ, ഫ്രാന്‍സിസ് ജിജോ, അപ്പു വൈപ്പിന്‍, മ്യൂസിക്  പ്രദീപ് ബാബു, ബിമല്‍ പങ്കജ്, ബാക് ഗ്രൗണ്ട് സ്‌കോര്‍ പി.ബി., സൗണ്ട് ഡിസൈന്‍ കരുണ്‍ പ്രസാദ്, പിആര്‍ഒ പി ശിവപ്രസാദ്.

 

  comment

  LATEST NEWS


  നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു; നേരിയ പനി മാത്രമെന്നും പൂര്‍ണ ആരോഗ്യവാനെന്നും താരം


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.