login
തനിക്ക് അവസരം ലഭിക്കുന്നത് കൂടുതലും മെലഡികള്‍ക്ക്, ചലച്ചിത്ര പിന്നണിഗാനരംഗം ഇന്ന് മാറിപ്പോയി, റെക്കോര്‍ഡിങ്ങിനും മറ്റും പുതിയ രീതികളാണെന്ന് ചിത്ര

നമ്മള്‍ പാടിയ പാട്ടുകളുടെ തന്നെ സിഡി റിലീസായ വിവരം മറ്റ് ആരെങ്കിലും പറഞ്ഞിട്ടാവും അറിയുക.

ചലച്ചിത്ര ഗാന രംഗത്തിന് ഇന്ന് മാറ്റങ്ങള്‍ സംഭവിച്ചു. മുമ്പുണ്ടായിരുന്ന പല മര്യാദകളും ഇന്ന് പിന്നണി ഗാന രംഗത്തില്ലെന്ന് ഗായിക കെ.എസ്. ചിത്ര. പത്മഭൂഷണ്‍ പ്രഖ്യാപനത്തിന് ശേഷം മലയാളത്തിന്റെ പ്രിയ വാനമ്പാടി സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.  

സിനിമ പിന്നണിഗാന രംഗത്ത് ഇന്ന് ഏറെ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ഇന്ന് റെക്കോര്‍ഡിങ്ങിനും മറ്റും പുതിയ രീതിയാണ്. മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമാണ് അതെന്നും ചിത്ര പറഞ്ഞു. അടുത്ത കാലത്തായി തനിക്ക് ഭക്തി ഗാനങ്ങളോ ദുഃഖ ഗാനങ്ങളോ ആണ് ലഭിക്കുന്നത്. മെലഡികള്‍ക്കായാണ് കൂടുതലായും തനിക്ക് അവസരം ലഭിക്കുന്നത്. ഫാസ്റ്റ് നമ്പറുകളോട് ഇഷ്ടക്കുറവുകളൊന്നുമില്ല. മുമ്പുണ്ടായിരുന്ന പല നല്ല മര്യാദകളും ഇന്ന് നഷ്ടപ്പെട്ടതായി തോന്നിയിട്ടുണ്ട്. നമ്മള്‍ പാടിയ ഒരു ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ആ വിവരം അറിയിക്കുന്ന പതിവുകളൊന്നും ഇപ്പോഴില്ല.  

നമ്മള്‍ പാടിയ പാട്ടുകളുടെ തന്നെ സിഡി റിലീസായ വിവരം മറ്റ് ആരെങ്കിലും പറഞ്ഞിട്ടാവും അറിയുക. കാസറ്റുകളുടേയും നേരത്തെ ഗായകര്‍ പാടിയ പാട്ടുകളുടെ ഓഡീയോ റിലീസ് ആവുമ്പോള്‍ അറിയിക്കുകയും കാസറ്റുകളുടേയും സിഡിയുടേയും കോപ്പി എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആ രീതിയെല്ലാം മാറി.  

പാട്ട് പാടുന്നവരുടെ പേര് റേഡിയോയില്‍ പോലും പറയുന്നില്ല. പാട്ട്് പാടിയവരുടെ പേര് പറയുന്നത് അവര്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് താന്‍ കണക്കാക്കപ്പെടുന്നത്. ഇതാണ് നഷ്ടപ്പെടുന്നത്. പുതിയ ചില പാട്ടുകള്‍ ആര് പാടിയതാണെന്ന് അറിയാനും പ്രയാസമാണ്. ഇന്ന് ഒരുപാട് ആളുകള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. പുതിയ ആളുകള്‍ ഒരുപാടുപേര്‍ക്ക് ഈ രംഗത്തേയ്ക്ക് കടന്നു വരാനും സാധിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

 

 

 

 

 

 

  comment

  LATEST NEWS


  വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ്, ചോദ്യം തെറ്റായി റിപ്പോർട്ട് ചെയ്തു, തന്റെ കോടതി സ്ത്രീകളെ വലിയ രീതിയില്‍ മാനിക്കുന്നു


  സ്ഥാനാർത്ഥി നിർണയം: എൻ‌സിപി പൊട്ടിത്തെറിയിലേക്ക്, ശശീന്ദ്രൻ വേണ്ടെന്ന് എൻ.വൈ.സി, കോൺ‌ഗ്രസിലും സിപി‌എമ്മിലും പോസ്റ്റർ യുദ്ധം


  പാക്കിസ്ഥാനില്‍ അഞ്ചംഗ ഹിന്ദു കുടുംബം കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കണ്ടെത്തിയത് കഴുത്തറത്ത നിലയില്‍, ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍


  പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം


  സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം


  വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന്‍ ദുല്‍ഖറും


  കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി


  ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.