ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത ഒരു സിനിമയില്‍ പാട്ടെഴുതാനായി തന്നെ വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഇടപെട്ട് ഒഴിവാക്കി. പക്ഷേ, ഇത് എന്നെ ബാധിച്ചില്ല. അപ്പോള്‍ തന്നെ അവിടെ നിന്ന് ഇറങ്ങിപോരുകയായിരുന്നുവെന്നും അദേഹം ബിഹൈന്‍വുഡിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
നടന് പൃഥ്വിരാജിനെതിരെ ഗുരുതര ആരോപണങ്ങളുമായി പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. തന്നെ സിനിമയില്‍ നിന്ന് മാറ്റാന്‍ പൃഥ്വിരാജ് ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും അദേഹം ഉയര്‍ത്തി.
ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത സിനിമയില്‍ പാട്ടെഴുതാനായി വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഇടപെട്ട് ഒഴിവാക്കി.. ബിഹൈന്‍വുഡിന് നല്കിയ അഭിമുഖത്തില്‍ കൈതപ്രം പറഞ്ഞു.
72 വയസായ ഞാന്‍ മുടന്തി മുടന്തിയാണ് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയത്. പാട്ട് എഴുതിയിട്ട് ഏന്നെ പറഞ്ഞയക്കുമ്പോഴുള്ള വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന പൃഥ്വിരാജ് ഇത്രയും മണ്ടനായിപ്പോയല്ലോയെന്ന് ആലോചിച്ചാണ്..
ഇപ്പോള്‍ സൂപ്പര്‍താരങ്ങള്‍ക്ക് ഞാന്‍ പോര എന്ന മട്ടുണ്ട്. ഇവര്‍ പലരും സൂപ്പര്‍ താരങ്ങളായത് ഞാന്‍ എഴുതിയ പാട്ടിലൂടെയുമാണ്. പലരും പലതും മറക്കുന്നു. എനിക്ക് മറക്കാന്‍ പറ്റില്ല. അച്ഛനേയും അമ്മയേയും ഞാന്‍ മറക്കാറില്ല. അതുകൊണ്ട് എനിക്ക് ജയരാജിനേയും ലോഹിതദാസിനേയും മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ദിലീപിനേയും ഒന്നും മറക്കാനാവില്ല.
ഓര്‍മിക്കുന്ന ആളാണ് ഞാന്‍. അതാണ് എന്റെ ബലം. ഈ ഓര്മ ഇല്ലെങ്കില്‍ എനിക്ക് ഒന്നും എഴുതാന്‍ പറ്റില്ല. ആരും വിളിക്കണമെന്ന് എനിക്ക് മോഹമില്ല. വിളിച്ചാല്‍ ഞാന്‍ റെഡിയാണ്. എന്റെ ഇടത്തേ കൈയ്യേ തളര്‍ന്നിട്ടുള്ളൂ. വലത് കൈയ്ക്ക് പ്രശ്നമില്ല. എന്റെ പ്രതിഭയ്ക്ക് മാറ്റം വന്നിട്ടില്ലെന്നും കൈതപ്രം പറഞ്ഞു.
നേരത്തെയും പൃഥ്വിരാജിനെതിരെ ഗുരുതര ആരേപണങ്ങള്‍ കൈതപ്രം ഉയര്‍ത്തിയിരുന്നു. ഒരിക്കല്‍ ഞാന്‍ നടന് പൃഥ്വിരാജിനോട് കഥ പറയാന്‍ പോയി. അയാളുടെ പല ലൊക്കേഷനിലും പോയി. എന്നാല്‍ എന്റെ കഥ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല, മാത്രമല്ല എന്നെ ഒന്ന് ശ്രദ്ധിക്കാന്‍ പോലും തയാറായിരുന്നില്ല. മോഹന്‍ലാല്‍ , മമ്മൂട്ടി പോലുള്ള നടന്മാര്ക്ക് നല്കാവുന്ന രീതിയിലുള്ള മുഴുനീളന്‍ കഥാപാത്രമായിരുന്നില്ല ആ സിനിമയില്‍ കൈതപ്രം പറഞ്ഞു.
യുപിയിലെ ഗോരഖ്നാഥ് ക്ഷേത്രം ആക്രമിക്കാന്‍ ശ്രമിച്ച അഹമ്മദ് മുര്‍ത്താസ അബ്ബാസിക്ക് വധശിക്ഷ വിധിച്ച് എന്‍ഐഎ കോടതി
മൂന്ന് ക്ഷേത്രങ്ങള്‍ താന്‍ പൊളിച്ചെന്ന് അഭിമാനത്തോടെ ഡിഎംകെ നേതാവ് ടി.ആര്.ബാലു; ഡിഎംകെ ക്ഷേത്രങ്ങള്‍ പൊളിക്കുന്നവരെന്ന് അണ്ണാമലൈ
ഹിന്‍ഡന്‍ബര്‍ഗിന്റേത് ഇന്ത്യയ്ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണം'; 413 പേജുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗിനെ വിമര്‍ശിച്ച് അദാനി ഗ്രൂപ്പ്
നട്ടം തിരിഞ്ഞ് പാകിസ്ഥാന്;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ
മലബാര്‍ ബേബിച്ചന്- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍
"പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പൃഥ്വിരാജ് അപമാനിച്ചു; സിനിമയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചു; വയ്യാത്ത കാലുംവെച്ച് നിലകള്‍ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു; തുറന്നടിച്ച് കൈതപ്രം
വിശ്വക് സെന്നിന്റെ ദാസ് കാ ധാംകി രണ്ടാം സിംഗിൾ മാവ ബ്രോ പുറത്തിറങ്ങി
ശകുന്തള - ദുഷ്യന്തൻ പ്രണയകഥയുമായി സാമന്ത; 'ശാകുന്തള'ത്തിലെ പാട്ടെത്തി
രമേശ് നാരായണിന്റെ സംഗീതത്തില്‍ ആദ്യമായി വിനീത് ശ്രീനിവാസന് പാടുന്നു
'സന്തോഷം' വീഡിയോ ഗാനം
'അനുരാഗം' വീഡിയോ ഗാനം പുറത്തിറങ്ങി; ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും