'കിത്താബാ..' എന്ന് തുടങ്ങുന്ന ഗാനം ഗായകനായ ജെയിംസ് തകരയുടെ വേറിട്ട ആലാപന ശൈലി കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.
സൗബിന് ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയന് സംവിധാനം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കള്ളന് ഡിസൂസ'. വ്യത്യസ്ഥമായ കഥയുമായെത്തുന്ന 'കള്ളന് ഡിസൂസ'യിലെ അതിലേറെ വ്യത്യസ്ഥമായ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.
'കിത്താബാ..' എന്ന് തുടങ്ങുന്ന ഗാനം ഗായകനായ ജെയിംസ് തകരയുടെ വേറിട്ട ആലാപന ശൈലി കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. സൗബിന് ശാഹിറും, ഹരീഷ് കാണാരനുമാണ് ഗാനരംഗത്തു കൂടുതലും പ്രത്യക്ഷപ്പെടുന്നത്.
ബി. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ലിയോ ടോം ആണ്. റംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റംഷി അഹമ്മദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സൗബിന് ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തന്, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്, വിജയ രാഘവന്, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും അണിനിരക്കുന്നു.
അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീര്‍ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. എഡിറ്റര്‍: റിസാല്‍ ജൈനി, പ്രൊഡക്ഷന്‍ കണ്ട്രോളര്: എന്‍.എം. ബാദുഷ, പിആര്‍ഒ: പി.ശിവപ്രസാദ്.
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം
വിശക്കും മയിലമ്മ തന് പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന് ആര്‍ദ്രഹൃദയവും…
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'വെല്‍ക്കം ടു പാണ്ടിമല' യുഗ്മ വീഡിയോ ഗാനം റിലീസായി
കമല്‍ഹാസന്റെ വിക്രത്തിലെ ആദ്യ ഗാനം 'പത്തലെ പത്തലെ' റിലീസായി
പിന്നണി ഗായകന് അജയ് വാര്യര്‍ അഴുക്ക് ചാലില്‍ വീണ് പരിക്കേറ്റു; സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം പങ്കുവെച്ചതോടെ ഓവുചാല്‍ മൂടി അധികൃതര്‍
സന്തൂര്‍ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെത്തുടര്‍ന്ന്.
ഗായകന് കൊല്ലം ശരത് അന്തരിച്ചു.
'പന്ത്രണ്ട്' ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി