×
login
'കണ്ണാടി വീഡിയോ ഗാനം പുറത്തിറങ്ങി; വെള്ളിയാഴ്ച ചിത്രം പുറത്തിറങ്ങും

നടുവട്ടം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി നടുവട്ടം നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍

സിദ്ധിഖ്, രാഹുല്‍ മാധവ്, രചന നാരായണന്‍ കുട്ടി എന്നിവരെ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'കണ്ണാടി' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. നവാഗതനായ എ.ജി. രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരുകന്‍ കാട്ടാക്കട എഴുതി സതീഷ് വിനോദ് സംഗീതം പകര്‍ന്ന് ശാന്താ ബാബു, വി.ടി. മുരളി എന്നിവര്‍ ആലപിച്ച 'നന്ദികേശന്‍ കുലത്തില്‍...' എന്ന ഗാനമാണ് റിലീസായത്.

ജനുവരി 21ന് ചിത്രം പ്രദര്‍ശനത്തിനെത്തും. സുധീര്‍ കരമന, വിജയരാഘവന്‍, റോഷന്‍ ബഷീര്‍, ഷാജു ശ്രീധര്‍, മാമുക്കോയ, പേങ്ങല്‍ ഹാരീഷ്,ബാലന്‍ പാറയ്ക്കല്‍, മനു പിള്ള, കനവ് സുരേഷ്, മാര്‍ഗ്രറ്റ് ആന്റണി, അമൃത മേനോന്‍, സരയൂ മോഹന്‍, ആനന്ദ ജ്യോതി, അംബിക മോഹന്‍, എസ്.ആര്‍. ദീപിക,കോഴിക്കോട് ശാരദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.  

നടുവട്ടം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി നടുവട്ടം നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍. കഥ തിരക്കഥ സംഭാഷണം- മുഹമ്മദ് കുട്ടി, ശ്രീകുമാരന്‍ തമ്പി,പി കെ ഗോപി,മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് സതീഷ് വിനോദ് സംഗീതം പകരുന്നു.  ജയചന്ദ്രന്‍, സിത്താര,വി ടി മുരളി, ശാന്താ ബാബു,അനുനന്ദ എന്നിവര്‍ക്കൊപ്പം പ്രശസ്ത നടന്‍ സിദ്ദിഖും ഈ ചിത്രത്തില്‍ ഒരു ഗാനമാലപിക്കുന്നു. പിആര്‍ഒ- എ.എസ്. ദിനേശ്.

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.