×
login
കാട്ടുകള്ളന്‍; ഓഡിയോ പ്രകാശനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു

മനോരമ മ്യൂസിക്കാണ് പ്രമോ ഗാനം പുറത്തിറക്കിയത്.

കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന കാട്ടുകള്ളന്‍ എന്ന ആന്തോളജി ഫിലിമിന്റെ ഓഡിയോ റിലീസ് മന്ത്രി വി.എന്‍.വാസവന്‍ കോട്ടയത്ത് നിര്‍വ്വഹിച്ചു.ഗംഗന്‍ സംഗീത് ഗാനരചനയും, സംഗീതവും നിര്‍വ്വഹിച്ച ഗാനം ശോഭാ മേനോനും, അയ്മനം സാജനുമാണ് ആലപിച്ചത്. മനോരമ മ്യൂസിക്കാണ് പ്രമോ ഗാനം പുറത്തിറക്കിയത്.

അയ്മനം സാജന്‍ രചനയും, സംവിധാനവും നിര്‍വ്വഹിച്ച കാട്ടു കള്ളന്‍ ഉടന്‍ റിലീസ് ചെയ്യും. അജയ്ക്കുട്ടി ദല്‍ഹി ആണ് പ്രധാന കഥാപാത്രമായ വറീതിനെ അവതരിപ്പിക്കുന്നത്. കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു ഗ്രാമത്തിലെ നാല് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന കാട്ടു കള്ളന്‍ ആന്തോളജി ഫിലിം അയ്മനം സാജന്‍, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിക്കുന്നു. ക്യാമറ - ജോഷ്വാ റെണോള്‍ഡ്,ഗാനരചന, സംഗീതം -ഗംഗന്‍ സംഗീത്, ആലാപനം - ശോഭാ മേനോന്‍ ,അയ്മനം സാജന്‍, എഡിറ്റിംഗ് - ഓസ്വോ ഫിലിം ഫാക്ടറി, സഹസംവിധാനം - ജയരാജ് പണിക്കര്‍ ,ആര്‍ട്ട്, മേക്കപ്പ് - ഡെന്‍സിന്‍ ലാല്‍, ബി.ജി.എം, എഫറ്റ്ക്‌സ് - ജമില്‍ മാത്യു ജോസഫ്, പി.ആര്‍.ഒ- അയ്മനം മീഡിയ.


അജയ്ക്കുട്ടി ദല്‍ഹി, ബന്നി പൊന്നാരം, ജോബി ജോസഫ്, സ്വാമി അശാന്‍, വിജയന്‍ മുരിക്കുംപുഴ ജയിംസ് കിടങ്ങറ, നിഖില്‍ കുമാര്‍,മുരളീധരന്‍ ചാരുവേലി, അന്‍ഷാദ് ചാത്തന്‍തറ, വിക്രമന്‍, ദിവ്യ മാത്യു, ഷാര്‍ലറ്റ് സജീവ്, ജൂലിയറ്റ്‌സജീവ് എന്നിവര്‍ അഭിനയിക്കുന്നു.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.