×
login
അദ്ദേഹത്തിന് അസ്വസ്ഥത ഉളളതായി പറഞ്ഞതേയില്ല, പറഞ്ഞിരുന്നവെങ്കില് പരിപാടി നിര്‍ത്തുമായിരുന്നു : സുബലക്ഷ്മി

ഓഡിറ്റോറിയത്തിലെ ഗ്രീന്റൂമിലേക്ക് ആര്‍ക്കും പ്രവേശനമില്ലായിരുന്നു.എന്നാല്‍ എന്നെ അവിടേക്ക് കടത്തിവിട്ടു ഞങ്ങള്‍ കുറച്ച് സമയം സംസാരിച്ചു, പിന്നീട് സെല്‍ഫി എടുത്തു.അപ്പോഴൊന്നും അദ്ദേഹത്തിന് ആരോഗ്യ പ്രശനങ്ങള്‍ ഇല്ലായിരുന്നു.

കൊല്‍ക്കത്ത: ബോളിവുഡ് ഗായകനും, മലയാളിയുമായ കെകെയുടെ നിര്യാണത്തിന്റെ ഞെട്ടല്‍ മാറാതെ സംഗീത ലോകം. കഴിഞ്ഞ മാര്‍ച്ച് 31ന് രാത്രി നടന്ന സംഗീതപരിപാടിക്കിടെയാണ് അസ്വസ്ഥത ഉണ്ടാവുകയും തുടര്‍ന്ന് ഹോട്ടലിലേക്ക് പോയ കെകെ പടികളില്‍ തളര്‍ന്ന് വീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു.അദ്ദേഹത്തോടൊപ്പം വേദിയില്‍ ഉണ്ടായിരുന്ന ഗായിക സുബലക്ഷ്മി ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

 

കൊല്‍ക്കത്തയില്‍ പരിപാടി നടന്ന നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയകത്തിന് അകത്തും പുറത്തുമായി ധാരാളം കാണികള്‍ തിങ്ങിനിറഞ്ഞിരുന്നു.അദ്ദേഹം അഞ്ചരയോടെ ഓഡിറ്റോറിയത്തില്‍ എത്തി.തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ കണ്ട്, സംഘാടകര്‍ ജനക്കൂട്ടാതെ മാറ്റാതെ പുറത്തിറങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.ഓഡിറ്റോറിയത്തിലെ ഗ്രീന്റൂമിലേക്ക് ആര്‍ക്കും പ്രവേശനമില്ലായിരുന്നു.എന്നാല്‍ എന്നെ അവിടേക്ക് കടത്തിവിട്ടു ഞങ്ങള്‍ കുറച്ച് സമയം സംസാരിച്ചു, പിന്നീട് സെല്‍ഫി എടുത്തു.അപ്പോഴൊന്നും അദ്ദേഹത്തിന് ആരോഗ്യ പ്രശനങ്ങള്‍ ഇല്ലായിരുന്നു.


 

പരിപാടിക്കിടെ വെളിച്ചം ബുദ്ധിമുട്ടുണ്ടാക്കുന്നവെന്നും, കുറക്കണമെന്നും സംഘാടകരോട് പറഞ്ഞു.എന്നാല്‍ അദ്ദേഹംഅപ്പോഴും അസ്വസ്ഥതയെക്കുറിച്ചു പറഞ്ഞില്ല.പറഞ്ഞിരുന്നുവെങ്കില്‍ ഞങ്ങള്‍ പരിപാടി തുടരാന്‍ അനുവദിക്കില്ലായിരുന്നു എന്ന് സുബലക്ഷ്മി പറഞ്ഞു.കെകെയുടെ രക്തധമനിയില്‍ വലിയ ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നും പോസ്റ്റമോര്‍ട്ടത്തില്‍ പറയുന്നു.അദ്ദേഹം കുഴഞ്ഞു വീണ സമയത്ത് സി.പി.ആര്‍ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടര്‍ പറഞ്ഞു.

 

  comment

  LATEST NEWS


  സാങ്കേതിക തകരാര്‍; ദല്‍ഹിയില്‍ നിന്നും ദുബായിലേക്കുള്ള വിമാനം പാക്കിസ്ഥാനിലിറക്കി; അന്വേഷണത്തിന് ഉത്തരവിട്ട് സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍


  എന്റെ പ്രസംഗം വളച്ചൊടിച്ചു; ചൂണ്ടിക്കാട്ടിയത് ഭരണകൂടം ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നു എന്ന്; ന്യായീകരണവുമായി സജി ചെറിയാന്‍


  റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം


  മന്ത്രി സജി ചെറിയാന്‍ നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍


  റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.