അന്നുതൊട്ടിന്നോളം അവയിലൊന്നെങ്കിലും മൂളാതെ മലയാളിക്ക് ഒരു ദിനം കടന്നുപോവുക പ്രയാസം. തൊണ്ണൂറുകളിലാണ് മലയാള സിനിമയില്‍ വിദ്യാസാഗര്‍ സംഗീതത്തിന്റെ സുവര്‍ണകാലം
വര്‍ഷങ്ങള്‍ക്കു മുന്‍പേ മലയാളികളുടെ ചിരികള്‍ക്കും ചിന്തകള്‍ക്കും പ്രണയത്തിനും സന്തോഷത്തിനും ദുഃഖത്തിനുമെല്ലാമൊപ്പം സഞ്ചരിച്ചുതുടങ്ങിയതാണ് വിദ്യാസാഗര്‍ ഈണങ്ങള്‍. അന്നുതൊട്ടിന്നോളം അവയിലൊന്നെങ്കിലും മൂളാതെ മലയാളിക്ക് ഒരു ദിനം കടന്നുപോവുക പ്രയാസം. തൊണ്ണൂറുകളിലാണ് മലയാള സിനിമയില്‍ വിദ്യാസാഗര്‍ സംഗീതത്തിന്റെ സുവര്‍ണകാലം.
തന്റെ സംഗീത സപര്യക്ക് 25 വര്‍ഷം തികയുമ്പോള്‍ ആദ്യമായി ഒരു മ്യൂസിക് കോണ്‍സര്‍ട്ടിനു ഒരുങ്ങുകയാണ് വിദ്യാസാഗര്‍. കൊക്കേഴ്‌സ് മീഡിയയും നോയിസ് & ഗ്രൈന്‍സും ചേര്‍ന്നാണ് കേരളത്തില്‍ ഇതിന് വേദി ഒരുക്കുന്നത്. മെയ് മാസം 13ന് ആണ് അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുക. വിദ്യാസാഗര്‍ വളരെ അപൂര്‍വമായി മാത്രമാണ് ഇത്തരം ലൈവ് പരിപാടികള്‍ക്ക് ഒരുങ്ങുന്നത് അതും ആദ്യമായാണ് കേരളത്തില്‍ എന്നതൊക്കെയും ഈ പരിപാടിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നു.
എന്നും മനസ്സില്‍ നില്‍ക്കുന്ന ഈണങ്ങള്‍ സമ്മാനിച്ച ഇതിഹാസത്തെ കാണാന്‍ കാത്തുനില്‍ക്കുകയാണ് എല്ലാവരും, അതിനൊരു അവസരം എന്നു മാത്രമല്ല ഇത്രകാലം നമ്മളെ എല്ലാവരെയും കൊതിപ്പിച്ച സംഗീത മാധുര്യം നേരിട്ട് അനുഭവിക്കാനും കഴിയും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച പരിപാടിയുടെ കുടുതല്‍ വിവരങ്ങള്‍ക്ക് https://insider.in/the-name-is-vidyasagar-live-in-concert-cochin-june3-2023/event എന്ന വെബ് സൈറ്റിലൂടെ അറിയാം.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പൃഥ്വിരാജ് അപമാനിച്ചു; സിനിമയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചു; വയ്യാത്ത കാലുംവെച്ച് നിലകള്‍ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു; തുറന്നടിച്ച് കൈതപ്രം
സംഗീതജ്ഞന് എം.എസ്. ബാബുരാജിന്റെ ജന്മദിന ഓര്‍മ്മയ്ക്കായ്, 'താമസമെന്തേ വരുവാന്‍' ഒരിക്കല്‍ കൂടി
വിഷുക്കണിയുമായി 'തീര്‍ത്ഥം' മ്യൂസിക് ആല്‍ബം
'മെയ്ഡ് ഇന്‍ കാരവാന്' വീഡിയോ ഗാനം പുറത്തിറങ്ങി
'ഉസ്കൂള്' വീഡിയോ ഗാനം പുറത്തിറങ്ങി
പ്രൈംഷോ എന്റർടൈൻമെൻസിൻ്റെ ബാനറിൽ വരുന്ന 'ഹനു-മാൻ' സിനിമയിലെ ഹനുമാൻ ചലിസ ലിറിക്കൽ ഗാനം പുറത്തിറങ്ങി