×
login
മനോഹരം ഈ ' കൃഷ്ണ ' ഗീതങ്ങൾ; കൃഷ്ണ സന്തോഷിന്റെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി

കൃഷ്ണ സന്തോഷ് രചിച്ച് മുൻപ് പുറത്തിറങ്ങിയ സ്വരവന്ദനം എന്ന വീഡിയോ ഗാനം ഉണ്ണി മേനോനാണ് ആലപിച്ചിരിക്കുന്നത്.

കൃഷ്ണ സന്തോഷും, അജിത് പല്ലാവൂരും

തൃശൂർ: വ്യതസ്തമായ ഗാനങ്ങളെഴുതി ചുരുങ്ങിയ നാളുകൾക്കുള്ളിൽ ശ്രദ്ധേയയായ കൃഷണ സന്തോഷ് രചിച്ച ഏറ്റവും പുതിയ പ്രണയ ഗാനം പുറത്തിറങ്ങി. തേന്മഴയായ് എന്ന് തുടങ്ങുന്ന കൃഷ്ണ സന്തോഷിന്റെ പ്രണയാർദ്രമായ  ഗാനം ഈണം നൽകിയതും ആലപിച്ചതും അജിത്‌ പല്ലാവൂരാണ്.

കൃഷ്ണ സന്തോഷ് രചിച്ച് മുൻപ് പുറത്തിറങ്ങിയ സ്വരവന്ദനം എന്ന വീഡിയോ ഗാനം ഉണ്ണി മേനോനാണ് ആലപിച്ചിരിക്കുന്നത്. നിരവധി കവിതകളും, ഗാനങ്ങളും എഴുതിയിട്ടുള്ള കൃഷ്ണയുടെ രചനയിൽ പിറന്ന നാലാമത് വീഡിയോ ഗാനമാണ് സ്വരവന്ദനം. ഒരു വർഷം മുമ്പ് 'കൃഷ്ണനാദ 'മാണ് ആദ്യം പുറത്തിറങ്ങിയത്. ഈ രണ്ടു ഗാനങ്ങളും ഗായകൻ ഉണ്ണി മേനോന്റെ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയമാകുന്നു. കണ്ണൻ ചൊല്ലിയത് എന്ന ഗാനം ആലപിച്ചിരിക്കുന്നത് കൃഷ്ണയുടെ സഹോദരി പുത്രി ഗൗരി നാരായണനാണ്.

കൃഷ്ണ സന്തോഷിന്റെ കുടുംബം.


മലയാള തനിമയുടെ വർണഭംഗി ആസ്വാദകരിലേക്കെത്തിച്ച കൃഷ്ണയുടെ തൂലികയിൽ വിടർന്ന നന്മൊഴി എൻ മലയാളം എന്ന വീഡിയോ ആൽബം സമൂഹ മാധ്യമങ്ങളിൽ ജനശ്രദ്ധ നേടിയിരുന്നു. ഭർത്താവ് സന്തോഷ് പാഞ്ചജന്യം ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗൗരി നാരായണനാണ്. മൂന്ന് ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് മഹേന്ദ്രൻ കെ. പൊതുവാളാണ്.

പാഞ്ചജന്യം മീഡിയയാണ് നിർമ്മാണം. കോവിഡ് കാലത്തെ വിരസതയകറ്റാനാണ് സംഗീത മേഖലയിൽ സജീവമായതെന്ന് കൃഷ്ണ സന്തോഷ് പറയുന്നു. പഴുവിൽ പാഞ്ചജന്യത്തിൽ സന്തോഷിന്റെ ഭാര്യയാണ് കൃഷ്ണ സന്തോഷ്. മകൻ മനു.

    comment

    LATEST NEWS


    വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


    അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


    സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


    ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


    മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


    1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.