×
login
'ഡിങ്കിരി ഡിങ്കാലെ... അടിച്ചുമാറ്റിയത്'; കുറുപ്പ് സിനിമ വീണ്ടും വിവാദത്തില്‍; ചിത്രത്തിലെ വൈറലായ ഗാനം തങ്ങളുടേതെന്ന് പഴയ തൊടിസംഘത്തിലെ ഗായകന്‍

ഈ പാട്ട് ശരിക്കും കോഴിക്കോട്ടെ മാവുറോഡിലെ ചുടുകാട്‌തൊടി എന്നറിയപ്പെടുന്ന പഴയ തൊടിസംഘത്തിന്റെ ഗാനമാണെന്നാണ് സംഘത്തിലെ ഗായകനായ വിജു പറയുന്നത്. തൊടിസംഘത്തിലെ ലാന്‍സി എന്ന വ്യക്തിയാണ് ഗാനം യഥാര്‍ത്തില്‍ എഴുതിയത്.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിത കഥ പറയുന്ന കുറുപ്പ് സിനിമ വീണ്ടും വിവാദത്തില്‍. ചിത്രത്തില്‍ ദുല്‍ഖര്‍ പാടിയ ഡിങ്കിരി ഡിങ്കാലെ... എന്ന ഗാനമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. പുറത്തിറങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ട് ഗാനം വൈറലായിരുന്നു.

ഈ പാട്ട് ശരിക്കും കോഴിക്കോട്ടെ മാവുറോഡിലെ ചുടുകാട്‌തൊടി എന്നറിയപ്പെടുന്ന പഴയ തൊടിസംഘത്തിന്റെ ഗാനമാണെന്നാണ് സംഘത്തിലെ ഗായകനായ വിജു പറയുന്നത്. തൊടിസംഘത്തിലെ ലാന്‍സി എന്ന വ്യക്തിയാണ് ഗാനം യഥാര്‍ത്തില്‍ എഴുതിയത്. എന്നാല്‍ ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ടെറി ബത്തേയിയും സംഗീതം സുലൈമാന്‍ കക്കോടനാണെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ യുട്യൂബില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം തങ്ങളുടെ അനുമതിയില്ലാതെയാണ് ഗാനം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് വിജു പറയുന്നു. ഇതിനെതിരെ കോടതിയില്‍ പോകുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.  

ഇതു ഞങ്ങളുടെ ഗാനമാണ്. തങ്ങളുടെ ലാന്‍സി അങ്കിള്‍ എഴുതിയ പാട്ടാണിത്. അതിന്റെ മുഴുവന്‍ ഭാഗം പോലും ഇതിലില്ല. ഞങ്ങളുടെ രണ്ടു പാട്ടുകളുടെ കുറച്ചു വീതം ഭാഗങ്ങള്‍ ചെര്‍ത്താണ് ഈ ഒരു ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കും- വിജു പറയുന്നു.  

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കുറുപ്പ് ടീ ഷര്‍ട്ടണിഞ്ഞ് സാനിയ ഇയ്യപ്പന്‍ സോഷ്യല്‍ മീഡിയലെത്തിയതും വിവാദമുണ്ടാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഗാനത്തെ ചൊല്ലിയുള്ള ഈ വിവാദവുമുണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് വിവാദവുമായി ബന്ധപ്പെട്ട് പ്രസ്താവനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 

  comment

  LATEST NEWS


  അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കിത് നല്‍കി രാജ്യങ്ങള്‍


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.