×
login
അയ്യപ്പന്‍ നായരുടെ തീം സോങ് 'ലാല ഭീംല' വന്‍ ഹിറ്റ്; ഒറ്റ മണിക്കൂര്‍ കൊണ്ട് രണ്ടു മില്യണ്‍ വ്യൂസുമായി യൂട്യൂബ് ട്രെന്ഡിങ്ങില്‍ ഇടം പിടിച്ചു

തമന്‍ എസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം അരുണ്‍ കൗണ്ഡിന്യയാണ് ആലപിച്ചിരിക്കുന്നത്. ത്രിവിക്രം ശ്രീനിവാസിന്റേതാണ് വരികള്‍.

അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംല നായക്കിലെ 'ലാല ഭീംല' എന്ന തീം സോങ് പുറത്തു വിട്ടിരിക്കുകയണ് അണിയ പ്രവര്‍ത്തകര്‍. പാട്ട് ഒറ്റ മണിക്കൂര്‍ കൊണ്ടു തന്നെ യൂട്യൂബില്‍ 2 മില്യണ്‍ വ്യൂസ് കടന്നു. 

മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ എന്ന കഥാപാത്രത്തെ തെലുങ്കില്‍ ഭീംല നായക് എന്ന പേരില്‍ പവര്‍സ്റ്റാര്‍ പവന്‍ കല്യാണാണ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ പേരിലുള്ള തീം മ്യൂസിക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. തമന്‍ എസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം അരുണ്‍ കൗണ്ഡിന്യയാണ് ആലപിച്ചിരിക്കുന്നത്. ത്രിവിക്രം ശ്രീനിവാസിന്റേതാണ് വരികള്‍.

മലയാളത്തില്‍ വമ്പന്‍ ഹിറ്റായിരുന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചതു മുതല്‍ മലയാളി സിനിമാ പ്രേമികള്‍ക്കിടയില്‍ ഇത് വന്‍ ചര്‍ച്ചയാണ്. മലയാളത്തില്‍ പ്രിഥ്വിരാജ് അവതരിപ്പിച്ച കോശി എന്ന വേഷം ഡാനിയല്‍ ശേഖര്‍ എന്ന പേരില്‍ റാണ ദഗുബാട്ടിയും, ഗൗരി നന്ദയുടെ വേഷം നിത്യ മേനോനുമാണ് തെലുങ്കില്‍ അവതരിപ്പിക്കുന്നത്.

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന സിനിമയായ അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്ത് സംവിധാനം ചെയ്യുന്നത് സാഗര്‍ കെ ചന്ദ്രയാണ്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ തയ്യാറാക്കുന്നത് ത്രിവിക്രം ശ്രീനിവാസാണ്. 

തെലുങ്ക് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് മാറ്റങ്ങളോടെയായിരിക്കും ഭീംല നായക് പുറത്തിറങ്ങുക. രണ്ട് നായക കഥാപാത്രങ്ങള്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കിയാണ് സച്ചി ചിത്രമെടുത്തത്. എന്നാല്‍ തെലുങ്കില്‍ പവന്‍ കല്യാണിന്റെ ഭീംല നായികിനാണ് പ്രാധാന്യം കൂടുതല്‍. ചിത്രം 2022 ജനുവരി 12 ന് തീയറ്റേറുകളിലെത്തും.    

   

 

 

 

 

 

  comment

  LATEST NEWS


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.