login
81/18; യേശുദാസിനൊപ്പം യുഗ്മഗാനവുമായി മാതംഗി

പനിതുളിയായ് കനവില്‍ വന്ത്... എന്ന ഗാനം വിജയ് യേശുദാസിനൊപ്പം പാടി ഇതിനോടകം തന്നെ മാതംഗി തമിഴില്‍ ഏറെ പ്രശസ്തയായിക്കഴിഞ്ഞു. കതവ് എണ്‍ ഏഴ് ഗണേശപുരം എന്ന തമിഴ് ചിത്രത്തില്‍ പി.ആര്‍ കൃഷ്ണയെഴുതി രവി ജെ. മേനോന്‍ സംഗീതം നല്‍കിയ ഈ ഗാനമാണ് ആദ്യമായി മാതംഗി പാടിയ സിനിമാഗാനം.

14 ഫെബ്രുവരി എന്ന പുതിയ ചിത്രത്തില്‍ യേശുദാസിനൊപ്പം അരികില്‍... എന്ന മാസ്മരികത തുളുമ്പുന്ന ഗാനം പാടി മലയാള പിന്നണിഗാനരംഗത്ത് ചുവടുറപ്പിക്കുകയാണ് യുവഗായകരില്‍ ശ്രദ്ധേയയായ മാതംഗി അജിത്കുമാര്‍. എണ്‍പത്തിയൊന്നാം വയസ്സിലും ഗാനഗന്ധര്‍വ്വന്‍ ഒരു പ്രണയ യുഗ്മഗാനം 18 വയസ്സായ മാതംഗിക്കൊപ്പം പാടുന്നു എന്നത് കൗതുകവും അത്ഭുതവുമുണര്‍ത്തുന്നു. ശ്രീകുമാര്‍ ബാലകൃഷ്ണന്റെ രചനയില്‍ വിജയകുമാര്‍ ചമ്പത്ത് സംഗീതം ചെയ്ത ഗാനമാണിത്. യേശുദാസിനെ കൂടാതെ ഈ ചിത്രത്തില്‍ മറ്റൊരു ഗാനം കൂടി മാതംഗി ഉണ്ണിമേനോനുമൊപ്പം പാടുന്നുണ്ട്. ഗാനരചന ബി.കെ ഹരിനാരായണനാണ്. യേശുദാസിനൊപ്പം പാടുന്ന ആദ്യത്തെ നാലാം തലമുറക്കാരി എന്ന പ്രത്യേകതയും ഈ പുതുമുഖ ഗായികയ്ക്കുണ്ട്. പിന്നണിഗാന ചരിത്രത്തില്‍ ഇത് ഒരു റെക്കോര്‍ഡ് ആണ്. പാടിക്കഴിഞ്ഞപ്പോള്‍ ഗാനഗന്ധര്‍വ്വന്റെ പ്രശംസയും അനുഗ്രഹവും ലഭിച്ചപ്പോള്‍ ആകാശത്തോളമുയര്‍ന്ന അവസ്ഥയായിരുന്നു മാതംഗിക്ക്.

പനിതുളിയായ് കനവില്‍ വന്ത്... എന്ന ഗാനം വിജയ് യേശുദാസിനൊപ്പം പാടി ഇതിനോടകം തന്നെ മാതംഗി തമിഴില്‍ ഏറെ പ്രശസ്തയായിക്കഴിഞ്ഞു. കതവ് എണ്‍ ഏഴ് ഗണേശപുരം എന്ന തമിഴ് ചിത്രത്തില്‍ പി.ആര്‍ കൃഷ്ണയെഴുതി രവി ജെ. മേനോന്‍ സംഗീതം നല്‍കിയ ഈ ഗാനമാണ് ആദ്യമായി മാതംഗി പാടിയ സിനിമാഗാനം.  

മലയാളസിനിമക്കുവേണ്ടി ആദ്യമായി പാടിയത് കെ.എന്‍. ബൈജു സംവിധാനം ചെയ്ത മായക്കൊട്ടാരം എന്ന ചിത്രത്തില്‍ ബിജു നാരായണനൊപ്പം ഒരു ഡ്യൂയിറ്റ് ആയിരുന്നു. റഫീക്ക് അഹമ്മദ് രചിച്ച് അജയ് സരിഗമ ഈണം നല്‍കിയ ഗാനമായിരുന്നു അത്.

ദേവദാസ് നന്ദകുമാര്‍ രചിച്ച് രവിമേനോന്‍ സംഗീതം നല്‍കിയ തമിഴ് ഗാനമാണ് യേശുദാസിനൊപ്പം പാടിയത്. പിന്നീട് യേശുദാസിനൊപ്പം പാടിയത് ഒരു മലയാള സിനിമയ്ക്കുവേണ്ടിയായിരുന്നു. ശ്രീകുമാര്‍ ബാലകൃഷ്ണന്‍ - വിജയകുമാര്‍ ചമ്പത്ത് ടീമായിരുന്നു ആ ഗാനത്തിന്റെ ശില്‍പികള്‍.

പാലക്കാട് വാസവി വിദ്യാലയ ഹയര്‍സക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് മാതംഗി. ആറാം വയസ്സില്‍ വിഖ്യാത സംഗീത സംവിധായകന്‍ മല്ലിസൈ മന്നന്‍ എം.എസ് വിശ്വനാഥന്റെ നേതൃത്വത്തില്‍ ചെന്നൈയിലെ കാമരാജ് ഹാളില്‍ ഊരുസനം തൂങ്കിരിച്ച്.... എന്ന ഗാനം പാടിക്കൊണ്ടായിരുന്നു മാതംഗി തന്റെ സംഗീത ജീവിതം ആരംഭിച്ചത്. എംഎസ്‌വി തന്നെയായിരുന്നു അന്ന് അകമ്പടി ഹാര്‍മോണിയം വായിച്ചത്. ദക്ഷിണേന്ത്യയിലെ സംഗീത ഹിമാലയത്തിനു കീഴില്‍ പാടിയത് ഒരു ചങ്കിടിപ്പോടെ ഇപ്പോഴും മാതംഗി ഓര്‍ക്കുന്നു.

ശരത്ത്, എം. ജയചന്ദ്രന്‍ എന്നീ മുന്‍നിര സംഗീത സംവിധായകരുള്‍പ്പെടെ എഴുപതോളം ഗാനങ്ങള്‍ ആലപിച്ച് മാതംഗി തന്റെ പ്രതിഭ തെളിയിച്ചു. ഈ ആല്‍ബത്തിലെ പാട്ടുകളാണ് മാതംഗിക്ക് സിനിമയിലേക്ക് അവസരങ്ങള്‍ നേടിക്കൊടുത്തത്. തമിഴില്‍ ഏഴു ചിത്രങ്ങളിലും, മലയാളത്തില്‍ മൂന്ന് ചിത്രങ്ങളിലും ഇത്ര ചെറുപ്പത്തില്‍ തന്നെ മാതംഗി പാടിക്കഴിഞ്ഞു എന്നത് അത്ഭുതമാണ്.  

ലാളിത്യം നിറഞ്ഞതും ഭാവതീവ്രതയുള്ളതുമായ ആലാപനം ആസ്വാദകരുടെ മനസ്സിനെ പെട്ടെന്ന് സ്വാധീനിക്കുന്നു. കഥാപാത്രങ്ങളുമായി ഏറെ ചേര്‍ന്നുനില്‍ക്കുന്ന മെലോഡിക് വോയ്‌സ് ആണ് ഈ ഗായികയ്ക്കുള്ളത്.  

കുട്ടിക്കാലം മുതല്‍ യേശുദാസ്, മുഹമ്മദ് റഫി, പി. സുശീല, ലതാ മങ്കേഷ്‌കര്‍, ആശാ ബോസ്‌ലെ എന്നിവരാണ് മാതംഗിയെ പ്രചോദിപ്പിച്ച ഇതിഹാസങ്ങള്‍. എംഎസ്‌വിയുടെ ഹെവി ഡോസ് പാട്ടുകള്‍ പാടിയും കേട്ടും വളര്‍ന്ന മാതംഗി ഏതു സ്ഥായിയും വഴങ്ങുന്ന സംപൂര്‍ണ്ണഗായികയായി മാറി.

അച്ഛന്‍ പാലക്കാട് കുഴല്‍ മന്നത്ത് ശ്രീകുലം വീട്ടില്‍ എം.അജിത്കുമാര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗത്തിലെ സീനിയര്‍ മാനേജരാണ്. ഏകദേശം 200 വേദികളില്‍ എംഎസ് വിശ്വനാഥനൊപ്പം പാടിയിട്ടുള്ള ഗായകനും നല്ല അഭിനേതാവു കൂടിയാണ് അജിത്കുമാര്‍. അമ്മ പ്രൊഫ. രജനി അജിത്കുമാര്‍, ചിറ്റൂര്‍ ഗവ. കോളേജില്‍ സംഗീത അദ്ധ്യാപികയാണ്.  

ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ചെമ്പൈയില്‍ 'ഗുരു സന്നധി'യില്‍ യേശുദാസ് സംഗീതക്കച്ചേരി നടത്തിയപ്പോഴാണ് ആദ്യമായി യേശുദാസിനെ കണ്ട് അനുഗ്രഹം വാങ്ങിയത്. മാതംഗിയുടെ സംഗീതയാത്ര ആരംഭിക്കുന്നതിനുള്ള ഭാഗ്യദായകമായ ദിവസമായിരുന്നു അത്.

ഉണ്ണിമേനോന്‍, ബിജു നാരായണന്‍, സുദീപ്, പ്രദീപ് പള്ളുരുത്തി, നജീം അര്‍ഷാദ്, നിഷാദ്, പ്രദീപ് സാമസുന്ദരം എന്നീ മുന്‍നിര ഗായകര്‍ക്കൊപ്പം മലയാളത്തിലും പാടിവരുന്നു. പാലക്കാട് സ്വരലയയില്‍ അഞ്ച് വര്‍ഷമായി പ്രമുഖ ഗായകര്‍ക്കൊപ്പം മാതംഗിയും പങ്കുചേരുന്നു.

2016-17 വര്‍ഷങ്ങളില്‍ ദൂരദര്‍ശന്‍ പൊതിഗൈ (ഡിഡി 5) ചാനലില്‍ 'എംഎസ്‌വി എംഎസ്‌വി ആന്റ് എംജിആര്‍ 100' പ്രോഗ്രാമിനായി ഒന്നര വര്‍ഷം തുടര്‍ച്ചയായി ഗാനങ്ങള്‍ ആലപിച്ചു. ഒരേ സമയം തമിഴിലും മലയാളത്തിലും ഭാഷാ വ്യത്യാസമില്ലാതെ പാടിക്കൊണ്ടിരിക്കുന്നു.

സര്‍ക്കിള്‍ എന്ന, വരാന്‍ പോകുന്ന, മമ്മൂട്ടി ചിത്രത്തിലും മാതംഗി പാടിക്കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ തീവ്രത കുറഞ്ഞാല്‍, തെലുങ്കിലും തമിഴിലുമായി ഒത്തിരി അവസരങ്ങള്‍ മാതംഗിയെ കാത്തിരിക്കുകയാണ്.

പ്രവീണ്‍കുമാര്‍.എ.ആര്‍

  comment

  LATEST NEWS


  പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം


  സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം


  വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന്‍ ദുല്‍ഖറും


  കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി


  ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു


  നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു


  ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


  വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.