×
login
മേപ്പടിയാനില്‍ ഉണ്ണി മുകുന്ദന്‍‍ ആലപിച്ച അയ്യപ്പഭക്തിഗാനം പുറത്ത്, ഏറ്റെടുത്ത് ആരാധകര്‍; ജനുവരി 14-ന് റിലീസ് ചെയ്യും

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റര്‍ടൈനറായ മേപ്പടിയാനില്‍ അഞ്ജു കുര്യന്‍ നായികയാവുന്നു.

പ്രേക്ഷക ശ്രദ്ധ നേടി ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'മേപ്പടിയാനി'ലെ അയ്യപ്പഭക്തിഗാനം. ഉണ്ണി തന്നെയാണ് ഗാനം ആലപിച്ചത്. വിനായക് ശശികുമാറിന്റ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്‌മണ്യനാണ് ഈണമൊരുക്കിയത്. ശബരിമല സന്നിധാനത്തുവെച്ചാണ് പാട്ടിന്റെ പ്രകാശന ചടങ്ങ് നടന്നത്.  

ഇതിന് മുമ്പും പിന്നണി പാടിയിട്ടുണ്ടെങ്കിലും അയ്യപ്പ ഭക്തിഗാനാലാപനം പുതിയ അനുഭവമായിരുന്നുവെന്നും വെല്ലുവിളികള്‍ നേരിട്ടുവെന്നും പാട്ടിന്റെ പ്രകാശന ചടങ്ങിന് ശേഷം ഉണ്ണി മുകുന്ദന്‍ അറിയിച്ചു. ഗാനം പുറത്തുവിട്ടതിന് പിന്നാലെ ആരാധകര്‍ അത് ഏറ്റെടുത്ത് കഴിഞ്ഞു.  

മേപ്പടിയാനിലെ മൂന്നാം ഗാനമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ 'കണ്ണില്‍ മിന്നും മന്ദാരം', മേലെ വാനില്‍' എന്നീ രണ്ടു പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.  

നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മേപ്പടിയാന്‍. ഉണ്ണി മുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, അജു വര്‍ഗീസ്, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, അഞ്ജു കുര്യന്‍, നിഷ സാരംഗ്, കുണ്ടറ ജോണി, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ശങ്കര്‍ രാമകൃഷ്ണന്‍, അപര്‍ണ ജനാര്‍ദനന്‍, പോളി വല്‍സന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ്  ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റര്‍ടൈനറായ മേപ്പടിയാനില്‍ അഞ്ജു കുര്യന്‍ നായികയാവുന്നു. ചിത്രം ജനുവരി പതിനാലിന് റിലീസ് ചെയ്യും.

  comment

  LATEST NEWS


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


  54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.