അനശ്വര സംഗീതജ്ഞന് എം.എസ്. ബാബുരാജിന്റെ 94-ാം ജന്മദിനമായ മാര്‍ച്ച് മൂന്നിന്, ജനഹൃദയങ്ങളെ തൊട്ട ആ പ്രിയഗാനം ‘താമസമെന്തേ വരുവാന്‍’, ‘നീലവെളിച്ച’ത്തിലൂടെ വീണ്ടുമെത്തുന്നു. കാലാതീതമായി മലയാളിത്തത്തിന്റെ ലാളിത്യവും മഹത്ത്വവും ആഘോഷിക്കപ്പെടുന്ന, അനശ്വരതയെ പുല്കിയ മികച്ച ഗാനങ്ങളില്‍ ഒന്നാണ് ‘നീലവെളിച്ച’ത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ഈ ജന്മ ദിനത്തിന്റെ ഓര്‍മ്മയ്ക്കായ് നീലവെളിച്ച’ത്തിലെ ഗാനം ആദരപൂര്‍വ്വം അര്‍പ്പിക്കുകയാണ് ‘നീലവെളിച്ചം’ സിനിമ പ്രവര്‍ത്തകര്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലവെളിച്ചം’.
കാലാതീതമായി സംഗീത മനസ്സുകളിലൂടെ പകര്‍ന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം എസ് ബാബുരാജ്,പി ഭാസ്ക്കരന്‍ ടീമിന്റെ ഏവരുടെയും ഹൃദയത്തില്‍ പതിപ്പിച്ച, ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ആ ചിത്രത്തിലെ ഗാനമാണ് ഇന്നിന്റെ സാങ്കേതിക മികവില്‍ സംഗീത സംവിധായകരായ ബിജിബാല്‍, റെക്സ് വിജയന് എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്നു. ‘ഭാര്‍ഗ്ഗവീനിലയ’ത്തില്‍ ഗാനഗന്ധര്വ്വന് കെ. ജെ. യേശുദാസ് ആലപിച്ച ‘താമസമെന്തേ വരുവാന്‍’ നീലവെളിച്ചത്തില്‍ ഷഹബാസ് അമന് പാടുന്നു. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു,റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ റോഷന് മാത്യുവും ഷൈന്‍ ടോം ചാക്കോയും അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: