×
login
അല്ലാഹുവിന്റെ ഹിദായത്ത്; ഇസ്ലാമില്‍ സംഗീതം ഹറാമെന്ന് മനസിലായി; മ്യൂസിക് വീഡിയോകള്‍ ചെയ്യില്ല; മതത്തിന്റെ ചട്ടക്കൂട്ടില്‍ കയറി റാപ്പര്‍ റുഹാന്‍അര്‍ഷാദ്

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു റുഹാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. തീരുമാനത്തില്‍ സന്തോഷവാനാണെന്നും ഇക്കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടില്ലെന്നും റുഹാന്‍ വീഡിയോയില്‍ പറയുന്നു.

സ്ലാം മതത്തില്‍ സംഗീതം ഹറാമാണെന്ന് മനസിലാക്കിയെന്നും, അതിനാല്‍ സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്നും  റാപ്പര്‍ റുഹാന്‍ അര്‍ഷാദ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു റുഹാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.  തീരുമാനത്തില്‍ സന്തോഷവാനാണെന്നും ഇക്കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടില്ലെന്നും റുഹാന്‍ വീഡിയോയില്‍ പറയുന്നു.  

അല്ലാഹുവില്‍ നിന്നുളള ഹിദായത്ത് പ്രകാരമാണ് സംഗീത ജീവിതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇനിമുതല്‍ മ്യൂസിക് വീഡിയോകള്‍ ചെയ്യില്ല. സംഗീതവുമായി ബന്ധപ്പെട്ട ഒന്നിലേക്കും പോവില്ല. സംഗീതം കൊണ്ടുമാത്രമാണ് താന്‍ ഈ നിലയിലെത്തിയതെന്ന് മനസിലാക്കുന്നു. എന്നാല്‍ അത് ഉപേക്ഷിക്കുന്നത് ദൈവത്തിനായാണ്. ജീവിതത്തില്‍ നല്ലതുമാത്രം സംഭവിക്കാന്‍ ദൈവം സഹായിക്കുമെന്ന് കരുതുന്നുവെന്നും അദേഹം പറഞ്ഞു. 2019-ല്‍ പുറത്തിറങ്ങിയ മിയ ഭായ് എന്ന റാപ്പിലൂടെയാണ് റുഹാന്‍ അര്‍ഷാദ് പ്രശസ്തനാകുന്നത്.

ഇനി ചെറിയ ബിസിനസ് ചെയ്ത് ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.  സംഗീതത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെങ്കിലും യൂട്യൂബില്‍ സജീവമായിരിക്കുമെന്നും റുഹാന്‍ പറയുന്നു. എന്നാല്‍, സംഗീതത്തില്‍ മതം തിരുകി കയറ്റി മറ്റുള്ളവരെകൂടി പ്രതിരോധത്തിലാക്കുന്ന റുഹാന്‍നെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.