×
login
നഞ്ചിയമ്മ ‍പാടിയ സിഗ്‌നേച്ചര്‍ സിനിമയിലെ 'അട്ടപ്പാടി സോങ്' നടന്‍ ദിലീപ് റിലീസ് ചെയ്തു

പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേര്‍ത്ത് കഥ പറയുന്ന ഈ ചിത്രത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചെമ്പില്‍ അശോകന്‍, ഷാജു ശ്രീധര്‍, നിഖില്‍, സുനില്‍,അഖില എന്നിവര്‍ക്കൊപ്പം മുപ്പതോളം ഗോത്രവര്‍ഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്.

നാഷണല്‍ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ 'സിഗ്‌നേച്ചര്‍' എന്ന ചിത്രത്തില്‍ പാടിയ 'അട്ടപ്പാടി സോങ്ങ് ' ജനപ്രിയ നായകന്‍ ദിലീപ് പുറത്തു വിട്ടു. ഊര് മൂപ്പന്‍ തങ്കരാജ് മാഷാണ് ഈ ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ളത്.

എറണാകുളത്തു വെച്ച് നടന്ന ചടങ്ങില്‍ നഞ്ചിയമ്മ, സംവിധായകന്‍ മനോജ് പാലോടന്‍,  തിരക്കഥാകൃത്ത് ഫാദര്‍ ബാബു തട്ടില്‍ സി എം ഐ,  അരുണ്‍ ഗോപി, മ്യൂസിക് ഡയറക്ടര്‍ സുമേഷ് പരമേശ്വര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. നഞ്ചിയമ്മയെ അരുണ്‍ ഗോപിയും ദിലീപും ചേര്‍ന്ന് പൊന്നാടയണിയിച്ചതിനുശേഷമാണ് നഞ്ചിയമ്മയും ദിലീപും ചേര്‍ന്ന് പാട്ട് റിലീസ് ചെയ്തത്.

നഞ്ചിയമ്മയെ പ്രത്യേകം അഭിനന്ദിച്ച ദിലീപ് വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന പാട്ടെന്ന് സിഗ്‌നേച്ചര്‍ ടീമംഗങ്ങളോട് പറഞ്ഞു. കാര്‍ത്തിക് രാമകൃഷ്ണന്‍, ടിനി ടോം,ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന 'സിഗ്‌നേച്ചര്‍'നവംബര്‍ 18-ന് തീയറ്ററുകളിലേക്ക് എത്തും.


പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേര്‍ത്ത് കഥ പറയുന്ന ഈ ചിത്രത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചെമ്പില്‍ അശോകന്‍, ഷാജു ശ്രീധര്‍, നിഖില്‍, സുനില്‍,അഖില എന്നിവര്‍ക്കൊപ്പം മുപ്പതോളം ഗോത്രവര്‍ഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്.

സാഞ്ചോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ലിബിന്‍ പോള്‍ അക്കര, ജെസ്സി ജോര്‍ജ്ജ്, അരുണ്‍ വര്‍ഗീസ് തട്ടില്‍ എന്നിവര്‍ നിര്‍മിച്ച 'സിഗ്‌നേച്ചറി'ന്റെ കഥ തിരക്കഥ സംഭാഷണം- ഫാദര്‍ ബാബു തട്ടില്‍ സിഎംഐ, ഛായാഗ്രഹണം- എസ് ലോവല്‍, എഡിറ്റിംഗ്- സിയാന്‍ ശ്രീകാന്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍-നോബിള്‍ ജേക്കബ്,സംഗീതം- സുമേഷ് പരമേശ്വരന്‍, ഗാനരചന-സന്തോഷ് വര്‍മ്മ, തങ്കരാജ് മൂപ്പന്‍, സിജില്‍ കൊടുങ്ങല്ലൂര്‍, വിഷ്വല്‍ എഫക്ടസ്- റോബിന്‍ അലക്‌സ്,കളറിസ്‌റ്- ബിലാല്‍ ബഷീര്‍, സൗണ്ട് മിക്‌സിങ്- അംജു പുളിക്കന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ആന്റണി കുട്ടംപള്ളി, പബ്ലിസിറ്റി ഡിസൈന്‍-ആന്റണി സ്റ്റീഫന്‍. പിആര്‍ഒ- എ.എസ്. ദിനേശ്.

 

  comment

  LATEST NEWS


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.