×
login
പ്രണവ് മോഹന്‍ലാല്‍‍, വിനീത് ശ്രീനിവാസന്‍‍ ടീമിന്റെ 'ഹൃദയം' വീഡിയോ ഗാനം റിലീസ്; ജനുവരി 21ന് തിയേറ്ററുകളിലെത്തും

മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 'ഹൃദയത്തി'ലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. 'ഒണക്ക മുന്തിരി...' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ വിനീതാണ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ദിവ്യതന്നെയാണ്  ഗാനം പുറത്തുവിട്ടത്.  

ഹിഷാം അബ്ദുള്‍ വഹാബാണ് ഈ ഗാനത്തിന് ഈണം പകര്‍ന്നത്. വരികള്‍ രചിച്ചത് വിനീത് ശ്രീനിവാസ് ആണ്. ചിത്രത്തിലെ ദര്‍ശന എന്ന ഗാനം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ഹിറ്റായിരുന്നു. കൂടാതെ ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ഏറെ കയ്യടി നേടിയിരുന്നു. അതിനു പിന്നാലെയാണ് ദിവ്യ വിനീത് ആലപിച്ച ഗാനം കൂടി പുറത്തുവിട്ടിരിക്കുന്നത്.  

കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തില്‍ മൊത്തം 15 പാട്ടുകളാണ് ഉള്ളത്. അജു വര്‍ഗീസ്, ജോണി ആന്റണി, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജേക്കബിന്റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.  

മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. മെറിലാന്റ് സിനിമാസിന്റെ എഴുപതാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 2022 ജനുവരി 21ന് 'ഹൃദയം തിയേറ്ററുകളിലെത്തിക്കും.  

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സിതാര സുരേഷ്, കോപ്രൊഡ്യൂസര്‍- നോബിള്‍ ബാബു തോമസ്, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അശ്വിനി കാലെ, അസോസിയേറ്റ് ക്യാമറമാന്‍-സുമേഷ് മോഹന്‍, കളറിസ്റ്റ്-ലിജു പ്രഭാകര്‍, വിഎഫ്എക്സ്: ആക്സല്‍ മീഡിയ, ഗാനരചന- കൈതപ്രം, അരുണ്‍ ആലാട്ട്, ബുള്ളെ ഷാ, ഗുണ, വിനീത്, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.

  comment

  LATEST NEWS


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


  'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


  ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ


  കോവിഡ് മരണങ്ങള്‍: കേരളത്തില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, 178 അപേക്ഷകള്‍ നിരസിച്ചു; സുപ്രീംകോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.