×
login
രമേശന്‍ നായര്‍ അനുസ്മരണം; ഓര്‍മ്മപ്പൂക്കള്‍ 18ന്

യോഗാനന്തരം രമേശന്‍ നായരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനമേളയും ഉണ്ടാകും.

തിരുവനന്തപുരം: മലയാളിക്ക് ശ്രുതിമധുരമായ ചലച്ചിത്ര ഗാനങ്ങളും ഭക്തി ഗാനങ്ങളും സമ്മാനിച്ച എസ്. രമേശന്‍ നായരുടെ ഓര്‍മ്മദിനമായ 18 ന് ട്രിവാന്‍ഡ്രം ഡയലോഗ്‌സ് കൂട്ടായ്മ അനുസ്മരണ സദസ് സംഘടിപ്പിക്കുന്നു. വൈകിട്ട് അഞ്ചിന് തൈക്കാട് ഭാരത് ഭവനിലാണ് അനുസ്മരണ യോഗം. കേന്ദ്ര മന്ത്രി വി.മുരളീധരന്‍  അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. 

രമേശന്‍ നായരുടെ ആദ്യ ചലച്ചിത്ര ഗാനം സംവിധാനം ചെയ്ത ദര്‍ശന്‍ രാമന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ മുഖ്യപ്രഭാഷകനാകും. യോഗാനന്തരം രമേശന്‍ നായരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനമേളയും ഉണ്ടാകും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.