×
login
'ശുനക യുവരാജനിവന്‍'... നെയ്മറിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

മാത്യു തോമസ്-നസ്ലിന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന 'നെയ്മര്‍' മെയ് 12നാണ് തിയേറ്ററിലേക്ക് എത്തുക. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസന്‍ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.

നാടന്‍ നായക്കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന 'നെയ്മര്‍' സിനിമയീലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'ശുനക യുവരാജനിവന്‍' എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കുസൃതിയും തമാശയും കാട്ടി നാട്ടുകാരുടെ മനം നിറയ്ക്കുന്ന നാടന്‍ നായക്കുട്ടി, അപ്പുറത്തെ വീട്ടിലെ തേങ്ങ സ്വന്തം വീട്ടിലെത്തിക്കുന്ന വിരുതന്‍. അമ്മയുടെ നല്ലവനായ ഉണ്ണി. കുറുമ്പുകാട്ടി കോഴിക്കും പൂച്ചയ്ക്കും പക്കിക്കുമൊപ്പം ഓടുന്നവന്‍. ഒരു ബ്രീഡ് നായ്ക്കുട്ടിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ചെയ്യുന്നവന്‍, നാട്ടുകാരുടെ ഹീറോ... അങ്ങനെ കുസൃതികുടുക്കയായ നെയ്മര്‍ തന്റെ ആദ്യ ഗാനത്തിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടം നേടുകയാണ്.

അന്‍വര്‍ സാദത്ത് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഷാന്‍ റഹ്‌മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മാത്യു തോമസ്-നസ്ലിന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന 'നെയ്മര്‍' മെയ് 12നാണ് തിയേറ്ററിലേക്ക് എത്തുക. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസന്‍ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.  


നസ്ലിന്‍, മാത്യു എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ മറ്റ് പ്രിയപ്പെട്ട താരങ്ങളായ വിജയ രാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരും ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്.

ഛായാഗ്രഹണം ആല്‍ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രന്‍. കല നിമേഷ് എം താനൂര്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ മാത്യൂസ് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ. ജിനു, പി.ആര്‍.ഒ എ .എസ്. ദിനേശ്, ശബരി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. മലയാളത്തില്‍ ചിത്രീകരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ മൊഴിമാറ്റി പാന്‍ ഇന്ത്യ തലത്തില്‍ ഇറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.