×
login
'സിദ്ദി' വീഡിയോ ഗാനം റിലീസായി

വിനായക് ശശികുമാര്‍ എഴുതി രമേശ് നാരായണന്‍ സംഗീതം പകരുന്ന് മധുശ്രീ നാരായണ്‍ ആലപിച്ച ' ഒരു മാത്ര നിന്‍....' എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്.

അജി ജോണ്‍, ഐ.എം. വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന ' സിദ്ദി ' എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിലെ ആദ്യത്തെ ഒഫീഷ്യല്‍ വീഡിയോ ഗാനം, പ്രശസ്ത ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വിനായക് ശശികുമാര്‍ എഴുതി രമേശ് നാരായണന്‍ സംഗീതം പകരുന്ന് മധുശ്രീ നാരായണ്‍ ആലപിച്ച ' ഒരു മാത്ര നിന്‍....' എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്.

സൂര്യ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹേശ്വരന്‍ നന്ദഗോപാല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ രാജേഷ് ശര്‍മ്മ, അക്ഷയ ഉദയകുമാര്‍, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണന്‍, മധു വിഭാഗര്‍, ദിവ്യ ഗോപിനാഥ്, തനുജ കാര്‍ത്തിക്, സ്വപ്ന പിള്ള, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഒട്ടേറെ പുതുമുഖങ്ങളും തിയേറ്റര്‍ കലാകാരന്‍മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ രവി വര്‍മ്മന്റെ ശിഷ്യന്‍ കാര്‍ത്തിക് എസ്. നായര്‍- ഛായാഗ്രാഹണം, സംഗീത സംവിധാനം- പണ്ഡിറ്റ് രമേഷ് നാരായണ്‍, മധുശ്രീ നാരായണ്‍, മധുവന്തി നാരായണ്‍, സൂരജ് സന്തോഷ്, രമേഷ് നാരായണ്‍, അജിജോണ്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. എഡിറ്റര്‍- അജിത് ഉണ്ണികൃഷ്ണന്‍, ലൈന്‍ പ്രൊഡ്യൂസര്‍- അഡ്വക്കേറ്റ് കെ.ആര്‍. ഷിജുലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ എസ്.കെ, സത്യം ഓഡിയോസാണ് ഗാനം വിപണിയിലെത്തിക്കുന്നത്. വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.

 

  comment

  LATEST NEWS


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


  'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


  ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.