×
login
'സോളമന്റെ തേനീച്ചകള്‍' ലിറിക്കല്‍ വീഡിയോ ടീസര്‍ റിലീസായി

മഴവില്‍ മനോരമയിലെ 'നായിക നായകന്‍' ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സോളമന്റെ തേനീച്ചകള്‍'.

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനിച്ചകള്‍' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ടീസര്‍ റിലീസായി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിദ്യ സാഗര്‍ സംഗീതം പകര്‍ന്ന് അഭയ് ജോധ്പുര്‍ക്കര്‍, അന്‍വേഷാ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച  'ആനന്ദമോ, അറിയും സ്വകാര്യമോ..' എന്ന അതിമനോഹരമാ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ടീസറാണ് മനോരമ മ്യൂസിക്കിലൂടെ റിലീസ് ചെയ്തത്

മഴവില്‍ മനോരമയിലെ 'നായിക നായകന്‍' ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സോളമന്റെ തേനീച്ചകള്‍'. എല്‍ജെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിവ്വഹിക്കുന്നു.


തിരക്കഥ- പി.ജി. പ്രഗീഷ്, സംഗീതം, ബിജിഎം- വിദ്യാസാഗര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍. എഡിറ്റര്‍-  രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്ത് കരുണാകരന്‍, കലാസംവിധാനം- അജയ് മാങ്ങാട്, കോസ്റ്റ്യൂം- റാഫി കണ്ണാടിപറമ്പ്, മേക്കപ്പ്-  ഹസ്സന്‍ വണ്ടൂര്‍, ഗാനരചന- വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, വിനായക് ശശികുമാര്‍.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രഘു രാമ വര്‍മ്മ, അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫര്‍- ഫെര്‍വിന് ബൈതെര്‍, സ്റ്റീല്‍സ്- ബിജിത് ധര്‍മ്മടം, ഡിസൈന്‍- ജിസ്സന്‍ പോള്‍, പിആര്‍ഒ- എ.എസ്. ദിനേശ്.

 

  comment

  LATEST NEWS


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്


  മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം


  'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍


  തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്


  സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.