×
login
'സുന്ദരി' ഓഡിയോ റിലീസ് ചെയ്തു

സരസ്വതി ഫിലിംസിന്റെ ബാനറില്‍ ബിജോയ് ബാഹുലേയ9 നി4മ്മിക്കുന്ന 'സുന്ദരി ' എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കൊല്ലം ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്നു.

പുതുമുഖങ്ങളായ അരുണ്‍ മോഹന്‍,സ്‌നേഹ  അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിനോയ് കൊല്ലം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സുന്ദരി ' എന്ന ചിത്രത്തിന്റെ ഓഡിയോ സിഡി റിലീസ് ചെയ്തു. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. 

എം. നൗഷാദ് ഇരവിപുരം എം എല്‍ എ, സേതുലക്ഷ്മി മുളങ്കാടകം വാര്‍ഡ് കൗണ്‍സിലര്‍, സംവിധായകരായ താഹ,സജി ദാമോദരന്‍, സുരേഷ് ഗോപാല്‍,മനീഷ് കുറുപ്പ്,ഹരി അമരവിള തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സുനില്‍ സുഖദ,മനുരാജ്, അരിസ്റ്റോ സുരേഷ്, ചെമ്പില്‍ അശോകന്‍, കോട്ടയം പ്രദീപ്, കരാട്ടെ രാജു, കൊല്ലം സിറാജ്, കബീര്‍ ദാസ്, കൊല്ലം സന്തോഷ്,നെല്ലി ശിവ, അശോകന്‍ ശക്തികുളങ്ങര, സുരേഷ് പുതുയല്‍, കിസ്റ്റഫര്‍, വിക്രം, സക്കീര്‍ ഹുസൈന്‍, പോള്‍, അശോകന്‍ കൈപ്പൂരം, മിഥുന്‍ പാലക്കാട്, ഗീതാ വിജയന്‍, കനകലത, അശ്വതി, ഡോക്ടര്‍ മായ, നേഹ കൃഷ്ണ, മാസ്റ്റര്‍ ഹണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

സരസ്വതി ഫിലിംസിന്റെ ബാനറില്‍ ബിജോയ് ബാഹുലേയ9 നി4മ്മിക്കുന്ന 'സുന്ദരി ' എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കൊല്ലം ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്നു. കോ.പ്രൊഡ്യൂസര്‍ അനില്‍കുമാര്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാകേഷ് പേരാവൂര്‍,സുജ തിലകരാജ്, ബിജി ലാല്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് പ്രണവം മധു, ഷാന്‍ കൊല്ലം, ദിലീപ് ബാബു, അജയ് രവി എന്നിവര്‍ സംഗീതം പകരുന്നു.


കെ.എസ്. ചിത്ര, നാദിര്‍ഷ, അന്‍വര്‍ സാദത്ത്, നിഖില്‍ മാത്യു, സരിത രാജീവ്, ദേവനന്ദ, സ്‌നേഹ അനില്‍, ഷംന കാസിം എന്നിവരാണ് ഗായകര്‍. സാജന്‍ ജോസഫ്, നജീം ഷാ, പ്രശാന്ത് മാധവ് എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍- നിതിന്‍ നിബു, ഫിനാന്‍സ് കണ്‍ട്രോളര്‍- അമ്പിളി അപ്പുക്കുട്ടന്‍, നൃത്തം- സജീവ് കണ്ണന്‍, ആക്ഷന്‍-ഡ്രാഗണ്‍ ജിരോഷ്, പ്രൊഡക്ഷന്‍ മാനേജര്‍-ഷാന്‍ മുതിരപ്പറമ്പ്, പ്രൊജക്റ്റ് ഡിസൈനര്‍- സജീവ് കൊല്ലം, പിആര്‍ഒ- എ.എസ്. ദിനേശ്.

 

 

  comment

  LATEST NEWS


  സാങ്കേതിക തകരാര്‍; ദല്‍ഹിയില്‍ നിന്നും ദുബായിലേക്കുള്ള വിമാനം പാക്കിസ്ഥാനിലിറക്കി; അന്വേഷണത്തിന് ഉത്തരവിട്ട് സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍


  എന്റെ പ്രസംഗം വളച്ചൊടിച്ചു; ചൂണ്ടിക്കാട്ടിയത് ഭരണകൂടം ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നു എന്ന്; ന്യായീകരണവുമായി സജി ചെറിയാന്‍


  റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം


  മന്ത്രി സജി ചെറിയാന്‍ നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍


  റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.