×
login
കാതൽ മരങ്ങൾ പൂക്കണേ...അ‍ർജുനും അനശ്വരയും മമിതയും ഒന്നിക്കുന്ന 'പ്രണയവിലാസ'ത്തിലെ ആദ്യ ഗാനം

പ്രണയമൊഴുകുന്ന മിഴികളുമായി അനശ്വരയും മമിതയും മിയയും മനം മയക്കുന്ന ചിരിയുമായി അർജുനും ഗാനരംഗങ്ങളിലുണ്ട്. വാലന്‍റൈൻ മാസത്തിൽ പ്രണയമഴ പെയ്യും നാളുകളിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഫെബ്രുവരി 17നാണ് സിനിമയുടെ റിലീസ്.

സൂപ്പർ ഹിറ്റായ 'സൂപ്പർ ശരണ്യ'യ്ക്ക് ശേഷം ‘അർജ്ജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും വീണ്ടുമൊന്നിക്കുന്ന ’പ്രണയവിലാസം‘ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'കാതൽ മരങ്ങൾ പൂക്കണേ നീയൊന്നിറങ്ങി നോക്കണേ...' എന്ന ഗാനം യൂട്യൂബിൽ ഇതിനകം ശ്രദ്ധ നേടിയിരിക്കുകയാണ്. സുഹൈൽ കോയ എഴുതിയ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം. ശ്രീജിഷ് സുബ്രഹ്മണ്യൻ, നന്ദ ജെ ദേവൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.  

പലരുടെ പ്രണയങ്ങളാണ് പാട്ടിലുള്ളത്. പ്രണയമൊഴുകുന്ന മിഴികളുമായി അനശ്വരയും മമിതയും മിയയും മനം മയക്കുന്ന ചിരിയുമായി അർജുനും ഗാനരംഗങ്ങളിലുണ്ട്. വാലന്‍റൈൻ മാസത്തിൽ പ്രണയമഴ പെയ്യും നാളുകളിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഫെബ്രുവരി 17നാണ് സിനിമയുടെ റിലീസ്.  


മിയ, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്.  നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ചവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിർമ്മാണം. ഗ്രീൻ ​റൂം ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. സീ5 സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നു. സാറ്റ്ലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സീ കേരളമാണ്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിനാണ്.  

ജ്യോതിഷ് എം, സുനു എ.വി എന്നിവ‍ർ ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിനോസ്, ​എഡിറ്റിം​ഗ് ബിനു നെപ്പോളിയൻ,  ഗാനരചന സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സം​ഗീതം ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ രാജേഷ് പി വേലായുധൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ് വിഷ്ണു സുജതൻ

    comment

    LATEST NEWS


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.