×
login
'തീ' സിനിമയിലെ പാട്ടുകളുടെ ഓഡിയോ സിഡിയും പാട്ടു പുസ്തകവും പ്രകാശനം ചെയ്തു

വിശാരദ് ക്രിയേഷന്‍സ് യൂ ട്യൂബ് ചാനല്‍ വഴി തീ യിലെ ഗാനങ്ങള്‍ റിലീസ് ചെയ്തപ്പോള്‍ത്തന്നെ വമ്പിച്ച ജനപ്രീതിയാണ് നേടിയത്.

മലയാളചലച്ചിത്ര ലോകത്ത് മനോഹര ഗാനങ്ങളാല്‍ വസന്തം സൃഷ്ടിച്ച പ്രിയങ്കരനായ വയലാര്‍ രാമവര്‍മ്മയുടെ വീട്ടുമുറ്റത്ത്, പഴയകാല മധുര സ്മരണകളുണര്‍ത്തി 'തീ' സിനിമയിലെ പാട്ടുകളുടെ ഓഡിയോ സിഡിയും പാട്ടു പുസ്തകവും പ്രകാശനം ചെയ്തു. അനില്‍ വി. നാഗേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് റിലീസിനൊരുങ്ങുന്ന ചിത്രത്തിലെ ഓഡിയോ സിഡിയും പാട്ടു പുസ്തകവും വിപ്ലവ ഗായികയും സ്വാതന്ത്ര്യ സമര സേനാനിയുമായ പി.കെ. മേദിനി്ക്ക് നല്‍കിക്കൊണ്ട് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ് പുറത്തിറക്കിയത്.  

ഏറെക്കാലത്തിനു ശേഷം മനോഹരങ്ങളായ നിരവധി മെലഡികളാല്‍ സമ്പന്നമാണ് 'തീ' എന്ന ചിത്രം. സംഗീത ലോകത്തേയ്ക്ക് നിരവധി പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് 'തീ'. അനില്‍ വി. നാഗേന്ദ്രന്‍ എഴുതിയ ഗാനങ്ങള്‍ക്ക് ജോസഫ്, അഞ്ചല്‍ ഉദയകുമാര്‍, സി.ജെ കുട്ടപ്പന്‍, അനില്‍ വി.നാഗേന്ദ്രന്‍ എന്നിവര്‍ ഈണമിട്ട് ഉണ്ണി മേനോന്‍, പി.കെ. മേദിനി, ശ്രീകാന്ത്, സി.ജെ. കുട്ടപ്പന്‍, ആര്‍.കെ. രാമദാസ്, കലാഭവന്‍ സാബു, മണക്കാട് ഗോപന്‍, രജു ജോസഫ്, ശുഭ രഘുനാഥ്, സോണിയ ആമോദ്, കെ.എസ്. പ്രിയ, നിമിഷ സലിം (എം. എസ്. ബാബുരാജിന്റെ കൊച്ചുമകള്‍), റജി കെ.പപ്പു, കുമാരി വരലക്ഷ്മി തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളായ അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം എന്നിവരും ആലപിച്ചിട്ടുണ്ട്. 


നവോത്ഥാന നായകന്‍ ഡോക്ടര്‍ വി.വി. വേലുക്കുട്ടി അരയന്റെ കവിതയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശാരദ് ക്രിയേഷന്‍സ് യൂ ട്യൂബ് ചാനല്‍ വഴി തീ യിലെ ഗാനങ്ങള്‍ റിലീസ് ചെയ്തപ്പോള്‍ത്തന്നെ വമ്പിച്ച ജനപ്രീതിയാണ് നേടിയത്.  ചടങ്ങില്‍ സംവിധായകന്‍ അനില്‍ വി. നാഗേന്ദ്രന്‍, സംഗീത സംവിധായകന്‍ അഞ്ചല്‍ ഉദയകുമാര്‍, ഗായകരായ കലാഭവന്‍ സാബു ,ശുഭ രഘുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. പിആര്‍ഒ- എ.എസ്. ദിനേശ്.

 

 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.