×
login
വിഷുക്കണിയുമായി 'തീര്‍ത്ഥം' മ്യൂസിക് ആല്‍ബം

ഒരു പ്രണയ ജോഡികളുടെ വിഷുസ്മരണകളിലൂടെയാണ് സംവിധായകന്‍ ഗാനം അവതരിപ്പിക്കുന്നത്. വളക്കൂട്ടം കിലുങ്ങും...

വ്യത്യസ്തമായ ഒരു വിഷു ആല്‍ബം ഗാനവുമായി എത്തുകയാണ് യുവ സംവിധായകന്‍ സൈബിന്‍ ലൂക്കോസ്. തീര്‍ത്ഥം എന്ന് പേരിട്ട ഈ മ്യൂസിക് ആല്‍ബം പ്രേക്ഷകര്‍ക്ക് ഒരു മനോഹരമായ വിഷുക്കണി ഒരുക്കിക്കൊണ്ട് മുന്നേറുന്നു. ഈഡന്‍ മെലഡി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച തീര്‍ത്ഥത്തിന്റെ വരികള്‍ പ്രശസ്ത ഗാനരചയിതാവ് ചിറ്റൂര്‍ ഗോപിയുടേതാണ്. സംഗീതം- പി.ആര്‍.മുരളി.ജോണ്‍ പോള്‍ ആണ് ഗാനം ആലപിച്ചത്.

ഒരു പ്രണയ ജോഡികളുടെ വിഷുസ്മരണകളിലൂടെയാണ് സംവിധായകന്‍ ഗാനം അവതരിപ്പിക്കുന്നത്. വളക്കൂട്ടം കിലുങ്ങും... എന്ന് തുടങ്ങുന്ന ഗാനം എല്ലാ പ്രേക്ഷകരെയും ആകര്‍ഷിയ്ക്കും. ഗാനരചനയും, സംഗീതവും, ആലാപനവും, സംവിധാനവും മികച്ചു നില്‍ക്കുന്നു.


ഈഡല്‍ മെലഡി ക്രീയേഷന്‍ നിര്‍മ്മിച്ച തീര്‍ത്ഥം രചന, സംവിധാനം - സൈബിന്‍ ലൂക്കോസ്, ഗാനരചന - ചിറ്റൂര്‍ ഗോപി, സംഗീതം - പി.ആര്‍.മുരളി, ആലാപനം - ജോണ്‍ പോള്‍, ഡി.ഒ.പി - രാഹുല്‍, കോറിയോഗ്രാഫി - സൗമ്യ വാഗമണ്‍, ആര്‍ട്ട്,മേക്കപ്പ് - അജിത്ത് പുതുപ്പള്ളി, പോസ്റ്റര്‍ -സായിറാം,പി.ആര്‍.ഒ- അയ്മനം സാജന്‍ .

മഹേഷ്, ശ്രീലക്ഷ്മി, ഗായത്രി, ബിബിന, സൂര്യ, ഫെലിക്‌സ് എന്നിവര്‍ അഭിനയിക്കുന്നു.ഈഡല്‍ മെലഡിക്രീയേഷന്‍ യൂറ്റിയൂബ് ചാനലില്‍ തീര്‍ത്ഥം റിലീസ് ചെയ്തു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.