×
login
'ടു മെന്‍' വീഡിയോ ഗാനം റിലീസായി

ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു.

നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന  കഥാപാത്രങ്ങളാക്കി. കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടൂ മെന്‍ ' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. 'സലാം ചൊല്ലി പിരിയും മുമ്പേ...' എന്ന ഗാനമാണ് റിലീസായത്.

ഗാനരചന- ഷാഹുല്‍ ഹമീദ്, സംഗീതം- റാസ റസാഖ്, ആലാപനം- ഇംതിയാസ് ബീഗം,റാസ റസാഖ്, സംഗീത നിര്‍മ്മാണം- ബേണി പിജെ. രഞ്ജി പണിക്കര്‍, സാദ്ദിഖ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ബിനു പപ്പു, മിഥുന്‍ രമേശ്, സുനില്‍ സുഖദ, ഡോണീ ഡാര്‍വിന്‍, ലെന, അനുമോള്‍, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.


ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ്  ഡാര്‍വിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു.  സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.

എഡിറ്റര്‍- വി. സാജന്‍. അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായിലാണ് ചിത്രീകരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഡാനി ഡാര്‍വിന്‍,ഡോണീ ഡാര്‍വിന്‍, പിആര്‍ഒ- എ.എസ്. ദിനേശ്.  

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.