×
login
' ഉപ്പുമാവ്' വീഡിയോ ഗാനം പുറത്തിറങ്ങി

ഫൈസല്‍ പൊന്നാനി എഴുതിയ വരികള്‍ക്ക് സിബു സുകുമാരന്‍ ഈണം പകരുന്ന് വൈക്കം വിജയല്ക്ഷി,വിജീഷ് ഗോപാല്‍ എന്നിവര്‍ ആലപിച്ച 'ചങ്ങാതി നന്നായയെന്നാല്‍ കണ്ണാടി...' എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്.

കൈലാഷ്, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന'ഉപ്പുമാവ്' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. ഫൈസല്‍ പൊന്നാനി എഴുതിയ വരികള്‍ക്ക് സിബു സുകുമാരന്‍ ഈണം പകരുന്ന് വൈക്കം വിജയല്ക്ഷി,വിജീഷ് ഗോപാല്‍ എന്നിവര്‍ ആലപിച്ച 'ചങ്ങാതി നന്നായയെന്നാല്‍ കണ്ണാടി...' എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്.

ശിവജി ഗുരുവായൂര്‍, ജയശങ്കര്‍,ഷാജി മാവേലിക്കര,കൊല്ലം ഷാ,കെ അജിത് കുമാര്‍, മാസ്റ്റര്‍ ആദീഷ്,സീമ ജി നായര്‍,ആതിര,മോളി കണ്ണമാലി, തസ്ലീമ മുജീബ്, സഞ്ജയ് എസ് കുമാര്‍,മായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വൈറ്റ് ഫ്രെയിംസിന്റെ സഹകരണത്തോടെ കാട്ടൂര്‍ ഫിലിംസിന്റെ ബാനറില്‍ പ്രിജി കാട്ടൂര്‍, കെ അജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മാധേഷ് നിര്‍വ്വഹിക്കുന്നു. ശ്രീമംഗലം വിജയന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. രാജന്‍ കാര്‍ത്തികപ്പള്ളി,

ഫൈസല്‍ പൊന്നാനി എന്നിവരുടെ വരികള്‍ക്ക് സിബു സുകുമാരന്‍ സംഗീതം പകരുന്നു. വൈക്കം വിജയലക്ഷ്മി, വിജേഷ് ഗോപാല്‍,  മാസ്റ്റര്‍ ശ്രീഹരി,ബേബി അനന്യ എന്നിവരാണ് ഗായകര്‍. എഡിറ്റര്‍- റയാന്‍ ടൈറ്റസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- രാജീവ് സൂര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മഹേഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍-റെജി ശ്രീനിവാസന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-രാഹുല്‍, അരോമല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സഞ്ജു എസ് സാഹിബ്, പിആര്‍ഒ- എ.എസ്. ദിനേശ്.

  comment

  LATEST NEWS


  സ്പാനിഷ് വലയറുക്കാന്‍ ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ; പ്രീ ക്വാര്‍ട്ടര്‍ നാളെ


  വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.