പ്ലസ് ടു സെന്റ് ഓഫ് ഡേയില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൗമാരകാല പ്രണയത്തിന്റെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് ഉസ്കൂള്‍.
'കവി ഉദ്ദേശിച്ചത്'എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന 'ഉസ്‌കൂള്‍' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം പകര്‍ന്ന് ആലപിച്ച' ഒരു മുഖം....' എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്.
പ്ലസ് ടു സെന്റ് ഓഫ് ഡേയില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൗമാരകാല പ്രണയത്തിന്റെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന 'ഉസ്‌കൂള്‍' എന്ന ചിത്രത്തില്‍ അഭിജിത്, നിരഞ്ജന്‍,അഭിനന്ദ് ആക്കോട്,ഷിഖില്‍ ഗൗരി,അര്‍ച്ചന വിനോദ്, പ്രിയനന്ദ,ശ്രീകാന്ത് വെട്ടിയാര്‍, ലാലി പി.എം., ലിതിലാല്‍ തുടങ്ങി നൂറോളം ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്നു.
ബോധി മൂവി വര്‍ക്‌സിന്റെ ബാനറില്‍ ബീബു പരങ്ങേന്‍, ജയകുമാര്‍ തെക്കേകൊട്ടാരത്ത്, ബെന്‍സിന്‍ ഓമന, കെ.വി. പ്രകാശ്, പി.എം. തോമസ്‌കുട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രസൂണ്‍ പ്രഭാകര്‍ നിര്‍വ്വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഷൈബിന്‍ ടി, അരുണ്‍ എന്‍ ശിവന്‍.
വിനായക് ശശികുമാര്‍, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ഷഹബാസ് അമന്‍, സാമുവല്‍ അബി, ഹിമ ഷിന്‍ജു എന്നിവര്‍ സംഗീതം പകരുന്നു. ഷഹബാസ് അമന്‍, സിയ ഉള്‍ഹഖ്, ഹിമ ഷിന്‍ജു, കാര്‍ത്തിക് പി. ഗോവിന്ദ് എന്നിവരാണ് ഗായകര്‍.
എഡിറ്റിംങ്ങ്- എല്‍ കട്ട്‌സ്, കലാസംവിധാനം- അനൂപ് മാവണ്ടിയൂര്‍, മേയ്ക്കപ്പ്- സംഗീത് ദുന്ദുഭി, കോസ്റ്റ്യൂംസ്- പ്രിയനന്ദ, പ്രൊജക്റ്റ് ഡിസൈനര്‍- ലിജു തോമസ്, റിലീസിങ് ഡിസൈനര്‍- ഷൈബിന്‍.ടി, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, സ്റ്റില്‍സ്- സാജു നടുവില്‍. ബോധി മൂവി വര്‍ക്‌സും ചെന്നൈ ഫിലിം ഫാക്ടറിയും ചേര്‍ന്ന് ഏപ്രില്‍ 14 ന് വിഷുപടമായി 'ഉസ്‌കൂള്‍' തിയ്യേറ്ററുകളിലെത്തിക്കുന്നു. പിആര്‍ഒ- എ.എസ്. ദിനേശ്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പൃഥ്വിരാജ് അപമാനിച്ചു; സിനിമയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചു; വയ്യാത്ത കാലുംവെച്ച് നിലകള്‍ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു; തുറന്നടിച്ച് കൈതപ്രം
സംഗീതജ്ഞന് എം.എസ്. ബാബുരാജിന്റെ ജന്മദിന ഓര്‍മ്മയ്ക്കായ്, 'താമസമെന്തേ വരുവാന്‍' ഒരിക്കല്‍ കൂടി
വിഷുക്കണിയുമായി 'തീര്‍ത്ഥം' മ്യൂസിക് ആല്‍ബം
'മെയ്ഡ് ഇന്‍ കാരവാന്' വീഡിയോ ഗാനം പുറത്തിറങ്ങി
'ഉസ്കൂള്‍' വീഡിയോ ഗാനം പുറത്തിറങ്ങി
പ്രൈംഷോ എന്റർടൈൻമെൻസിൻ്റെ ബാനറിൽ വരുന്ന 'ഹനു-മാൻ' സിനിമയിലെ ഹനുമാൻ ചലിസ ലിറിക്കൽ ഗാനം പുറത്തിറങ്ങി