മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന 'വെള്ളരിപട്ടണം' കുടുംബ പശ്ചാത്തലത്തില്‍ ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ സിനിമയാണ്.
മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന 'വെള്ളരിപട്ടണ'ത്തിലെ 'അരികെയൊന്നു കണ്ടൊരു നേരം' എന്ന പ്രണയഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. യുവത്വത്തിന്റെ ഹൃദയം കീഴടക്കുന്ന ഈ മെലഡി കെ.എസ്. ഹരിശങ്കറും നിത്യമാമ്മനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
മഞ്ജുവാര്യര്‍,സൗബിന്‍ ഷാഹിര്‍,അഭിരാമി ഭാര്‍ഗവന്‍,കൃഷ്ണശങ്കര്‍,സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് വീഡിയോയിലുള്ളത്. വരികള്‍ വിനായക് ശശികുമാറിന്റേതും ഈണം സച്ചിന്‍ ശങ്കര്‍ മന്നത്തിന്റേതുമാണ്.
'ജീവാംശമായി'എന്ന ഗാനത്തിനുശേഷം ഹരിശങ്കറിന്റെ മാന്ത്രികസ്വരം പ്രണയികളുടെ മനസ് കീഴടക്കുകയാണ് ഈ പാട്ടില്‍. 'വാതില്‍ക്കല് വെള്ളരിപ്രാവി'ലൂടെ സംസ്ഥാനപുരസ്‌കാരം നേടിയ നിത്യമാമ്മന്റെ ശബ്ദം കൂടിയാകുമ്പോള്‍ 'വെള്ളരിപട്ടണ'ത്തിലെ ഗാനം ഈ വര്‍ഷത്തെ മികച്ച മെലഡികളുടെ നിരയിലേക്കെത്തുകയാണ്. കോട്ടയം സിഎംഎസ് കോളേജാണ് ഗാനത്തിലെ പ്രധാനരംഗങ്ങള്‍ക്ക് പശ്ചാത്തലമായിട്ടുള്ളത്.
മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന 'വെള്ളരിപട്ടണം' കുടുംബ പശ്ചാത്തലത്തില്‍ ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ സിനിമയാണ്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണം' മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന.
മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍. അലക്സ് ജെ. പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി. എഡിറ്റിങ് അപ്പു എന്‍. ഭട്ടതിരി. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രോജക്ട് ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പിആര്‍ഒ- എ.എസ്. ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്:- വൈശാഖ് സി.വടക്കേവീട്.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
പ്രതിക്കൂട്ടില്‍ ലോകായുക്ത
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പൃഥ്വിരാജ് അപമാനിച്ചു; സിനിമയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചു; വയ്യാത്ത കാലുംവെച്ച് നിലകള്‍ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു; തുറന്നടിച്ച് കൈതപ്രം
സംഗീതജ്ഞന് എം.എസ്. ബാബുരാജിന്റെ ജന്മദിന ഓര്‍മ്മയ്ക്കായ്, 'താമസമെന്തേ വരുവാന്‍' ഒരിക്കല്‍ കൂടി
പ്രേമത്തീനാളവുമായി 'വെള്ളരിപട്ടണ'ത്തിന്റെ വീഡിയോ ഗാനം റിലീസായി
'മൂര്‍ഖന്‍' രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി
'കള്ളനും ഭഗവതിയും' ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി
'ശാകുന്തളം 2.0' മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങി