×
login
'അച്ഛന്റെ അഹങ്കാരത്തിന്റെ തണലില്‍ മുടിചൂടാമന്നനായി ഇരിക്കാമെന്നുള്ള കാലം കഴിഞ്ഞു; വിജയ് യേശുദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രവാസി ഗായകന്‍

. ഒരു കാലഘട്ടത്തില്‍ ഉദിച്ചുയര്‍ന്ന ഗായകനായ ഉണ്ണിമേനോനും, വേണു ഗോപാലിനും, മാര്‍ക്കോസിനും ഒക്കെ പാര വച്ചൊതുക്കിയ പോലുള്ള കാലഘട്ടം കഴിഞ്ഞു മകനേ.

പിന്നണി ഗായകര്‍ക്ക് അര്‍ഹിക്കുന്ന വില കിട്ടാത്തതിനാല്‍ ഇനി മലയാളത്തില്‍ പാടില്ലന്ന വിജയ് യേശുദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ  വ്യാപക പ്രതികരണം. തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളാണ് കൂടുതലും. നേരത്തെ വേണ്ടിയിരുന്നു എന്നും പുതിയ നല്ല് ഗായകര്‍ക്ക് അവസരം കിട്ടാന്‍ ഉപകരിക്കുമെന്നും ഒക്കെ പറഞ്ഞ് വിജയിനെ കളിയാക്കുയാണ് പലരും

'അച്ഛന്റെ അഹങ്കാരത്തിന്റേയും ഹുങ്കിന്റേയും തണലില്‍ മുടിചൂടാമന്നനായി എന്നും ഇരിക്കാമെന്നുള്ള കാലം കഴിഞ്ഞു.  അഹങ്കാരവും ധിക്കാരവും ഉപേക്ഷിച്ച് ഗാനോപാസകനാവൂ.  എന്ന ഉപദേശവും നല്‍കുന്നു.

വിജയിന്റെ അഹങ്കാരവും അറിവില്ലായാമയും തുറന്നു കാട്ടി സംഗീത പ്രേമിയായ പ്രവാസി മലയാളി എഴുതിയ കുറിപ്പ് വൈറല്‍ ആയി.

അമേരിക്കയില്‍ താമസിക്കുന്ന പാട്ടുകാരന്‍ കൂടിയായ മനോജ് കൈപ്പള്ളി , വിജയ് യേശുദാസിന്റെ ഗാനമേള കേട്ടപ്പോള്‍ തോന്നിയ വികാരമാണ് പുതിയ സാഹചര്യത്തില്‍ ഫേസ് ബുക്കില്‍ കുറിച്ചത്

ഒരു കാലഘട്ടത്തില്‍ ഉദിച്ചുയര്‍ന്ന ഗായകനായ ഉണ്ണിമേനോനും, വേണു ഗോപാലിനും, മാര്‍ക്കോസിനും ഒക്കെ പാര വച്ചൊതുക്കിയ പോലുള്ള കാലഘട്ടം കഴിഞ്ഞു മകനേ. തൈക്കൂടം ബ്രിഢ്ജിനും ഹരിശങ്കറിനും തുടങ്ങീ എല്ലാ ഗായകര്‍ക്കും നവയുഗത്തില്‍ അവരുടേതായ സ്ഥാനം ഉണ്ടാക്കാന്‍ സാധിക്കും. കഴിവുണ്ടെങ്കില്‍. എന്ന് കുറിപ്പില്‍ പറയുന്നു


''അപ്പന്റെ മകനായിട്ട് വരെ തനിക്ക് പരിഗണന തന്നില്ലെന്ന്.  അത് കേട്ടയുടനെ 1988ല്‍ ഇറങ്ങിയ ആവണി തെന്നലില്‍ പ്രമുഖന്‍ പാടിയ പാട്ടൊന്ന് കേട്ടു. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന കുട്ടികള്‍ വരെ അതിനേക്കാള്‍ നന്നായി പാടുമെന്നറിയാമെങ്കിലും തെറ്റരുതല്ലോ എഴുതുമ്പോള്‍. കൊച്ചല്ലേ കുറച്ച് മുന്നോട്ട് പോയി 2002 ല്‍ ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍ അതും തഥൈവ. മാഷെ പ്രമുഖാ, പരാതി പറയുന്നതിനൊരു അതിരില്ലേ.  

അച്ഛന്റെ മോനായത് കൊണ്ട് മാത്രമാണിവിടെ എത്തിയത്. മലയാളി അത് സഹിച്ചത് കോണ്ട്. പിന്നെ അച്ഛന്റെ കാര്യത്തിലേക്ക് ഞാന്‍ പോവുന്നില്ല. ഉല്‍സവപ്പറമ്പില്‍ ഗാനമേള നടത്തുന്ന് ലോക്കല്‍ പാട്ടുകാര്‍ക്കെതിരെ വരെ കോപ്പിറൈറ്റ് വാളെടുത്തത് മലയാളികള്‍ മറന്നിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. അച്ഛന്‍ അടക്കി വാണിരുന്ന കാലം കഴിഞ്ഞു മോനെ.''

എന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു

 

 

 

  comment

  LATEST NEWS


  കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥി


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.