×
login
വിശ്വക് സെന്നിന്റെ ദാസ് കാ ധാംകി രണ്ടാം സിംഗിൾ മാവ ബ്രോ പുറത്തിറങ്ങി

റാം മിരിയാലയാണ് ചിട്ടപ്പെടുത്തി തൻ്റെ മനോഹര ശബ്ദത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്. കാസർള ശ്യാമിന്റെ വരികൾ ഇതിനോടൊക്കെ തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

ഡൈനാമിക് ഹീറോ വിശ്വക് സെൻ തന്റെ ആദ്യ പാൻ ഇന്ത്യ ചിത്രം ദാസ് കാ ധാംകി, വമ്പൻ ബഡ്ജറ്റിൽ അണിയറയിൽ ഒരുങ്ങുകയാണ്.  ചിത്രത്തിന്റെ നായകനും സംവിധായകനും നിർമ്മാതാവും വിശ്വക് തന്നെയാണ്.  ചിത്രത്തിൽ വിശ്വക് സെന്നിന്റെ നായികയായി നിവേത പേതുരാജാണ് എത്തുന്നത്.  ചിത്രത്തിന്റെ ആദ്യ സിംഗിൾ "ആൾമോസ്റ്റ്റ് പടിപോയിദേപിള്ളയ്ക്ക്"  വമ്പൻ പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്.  ഇന്ന്, നിർമ്മാതാക്കൾ ചിത്രത്തിൻറെ രണ്ടാമത്തെ സിംഗിൾ മാവാ ബ്രോയുടെ ലിറിക്കൽ വീഡിയോ പുറത്തിറക്കി.  

റാം മിരിയാലയാണ് ചിട്ടപ്പെടുത്തി തൻ്റെ മനോഹര ശബ്ദത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്.  കാസർള ശ്യാമിന്റെ വരികൾ ഇതിനോടൊക്കെ തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. പാട്ടിൽ ചടുലമായി കാണപ്പെട്ട വിശ്വക് സെന്നിന്റെ നൃത്തങ്ങൾ കാണാൻ രസകരമാണ്.  ആൽബത്തിൽ നിന്നുള്ള മറ്റൊരു ബ്ലോക്ക്ബസ്റ്റർ നമ്പറായിരിക്കും ഇത്.

വന്മയേ ക്രിയേഷൻസിന്റെയും വിശ്വക്സെൻ സിനിമാസിന്റെയും ബാനറിൽ കരാട്ടെ രാജു നിർമ്മിക്കുന്ന ചിത്രത്തിന് പ്രസന്നകുമാർ ബെസവാഡയാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.ദിനേശ് കെ ബാബു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ലിയോൺ ജെയിംസും എഡിറ്റിംഗ് അൻവർ അലിയും നിർവ്വഹിക്കുന്നു. റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ് എന്നിവരാണ് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ദാസ് കാ ധാംകി 2023 ഫെബ്രുവരി 17 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

അഭിനേതാക്കൾ: വിശ്വക് സെൻ, നിവേത പേതുരാജ്, റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ്

സംവിധായകൻ: വിശ്വക് സെൻ

നിർമ്മാതാവ്: കരാട്ടെ രാജു

ബാനറുകൾ: വന്മയേ ക്രിയേഷൻസ്, വിശ്വക്സെൻ സിനിമാസ്


സംഭാഷണങ്ങൾ: പ്രസന്നകുമാർ ബെസവാഡ

ഡിഒപി: ദിനേശ് കെ ബാബു

സംഗീതം: ലിയോൺ ജെയിംസ്

എഡിറ്റർ: അൻവർ അലി

കലാസംവിധാനം: എ.രാമഞ്ജനേയുലു

സംഘട്ടനം: ടോഡോർ ലസറോവ്-ജുജി, ദിനേഷ് കെ ബാബു, വെങ്കട്ട്

പിആർഒ: ശബരി

 

    comment

    LATEST NEWS


    ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


    ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


    ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


    മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


    ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


    മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.