×
login
'വെല്‍ക്കം ടു പാണ്ടിമല' യുഗ്മ വീഡിയോ ഗാനം റിലീസായി

നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയും സസ്‌പെന്‍സുകളിലൂടെയും കടന്നു പോകുന്ന ഈ ചിത്രം വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് പറയുന്നത്.

ഹരിചന്ദന ക്രിയേഷന്‍സിന്റെ ബാനറില്‍ നവാഗതനായ മുബീന്‍ റൗഫ് സംവിധാനം ചെയ്യുന്ന 'വെല്‍ക്കം ടു പാണ്ടിമല' എന്ന ചിത്രത്തിലെ ആദ്യത്തെ യുഗ്മ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസ് ചെയ്തു. കെ.എസ്. ഹരിശങ്കര്‍, സിത്താര കൃഷ്ണകുമാര്‍ എന്നിവര്‍ ആലപിച്ച 'മായും രാവിന്‍... എന്നാരംഭിക്കുന്ന യുഗ്മ ഗാനമാണ് റിലീസായത്.

ഹരികുമാര്‍ പെരിയ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം മിര്‍ഷാദ് കൈപ്പമംഗലം എഴുതുന്നു. നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയും സസ്‌പെന്‍സുകളിലൂടെയും കടന്നു പോകുന്ന ഈ ചിത്രം വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് പറയുന്നത്. പ്രത്യേക സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയുമായി പാണ്ടിമല എന്ന ഗ്രാമത്തില്‍ എത്തുന്ന നാല് യുവാക്കളും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് 'വെല്‍ക്കം ടു പാണ്ടിമല' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. അരുണ്‍ രാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.  


സൂരജ് സുന്ദര്‍, കൃപ ശേഖര്‍, ഉല്ലാസ് പന്തളം, റിഷി സുരേഷ്, ബിജു ചെറുകര, ചാള്‍സ് സൈമണ്‍, ഹരികുമാര്‍ പെരിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിര്‍ഷാദ് കൈപ്പമംഗലം, രശ്മി സുഷില്‍ എന്നിവരുടെ വരികള്‍ക്ക് ചാള്‍സ് സൈമണ്‍ സംഗീതം പകരുന്നു. ഹരിശങ്കര്‍, സിത്താര,ജിമ്മി വര്‍ഗീസ്,അനൂപ് നാരായണന്‍ പ്രശാന്ത് നായര്‍,റോബിന്‍സണ്‍ മാത്യു എന്നിവരാണ് പാടിയിരിക്കുന്നത്. കാസര്‍ഗോഡ് പെരിയയിലും പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ച 'വെല്‍ക്കം ടു പാണ്ടിമല'എന്ന ചിത്രം മെയ് അവസാന വാരം തിയേറ്ററുകളിലെത്തുന്നു. പിആര്‍ഒ- എ.എസ്. ദിനേശ്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.