×
login
ആപ് കി നസറോം സെ സംഞ്ജാ എന്ന ഗാനത്തിന് നൃത്താവിഷ്‌ക്കാരം; ലതാ മങ്കേഷ്‌കറിന് ആദരമൊരുക്കി യൂട്യൂബര്‍ പത്മശാലിനി

ഭാഷകള്‍ക്കും ദേശത്തിനുമപ്പുറം കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഫാന്‍സ് ആയുള്ള അനുഗൃഹീത നൃത്തകലാകാരിയാണ് ശാലിനി. ലോക്ഡൗണ്‍ കാലയളവില്‍ വീട്ടുമുറ്റത്തു ചുവടുവെച്ച 'തുളസികതിര്‍ നുള്ളിയെടുത്ത്' എന്ന ഗാനത്തിനൊരുക്കിയ നൃത്തമാണ് ആദ്യമായി യുട്യൂബ് ചാനലില്‍ പ്രേക്ഷകര്‍ക്കായി സമര്‍പ്പിച്ചത്.

പാലക്കാട്: അനശ്വര ഗായിക ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന് വിദ്യാര്‍ത്ഥിനി പത്മശാലിനി ഒരുക്കിയ ആദരം ശ്രദ്ധേയമായി. ഏറെ പ്രേക്ഷകരുള്ള യൂട്യൂബര്‍ കൂടിയായ പത്മശാലിനി, 1962ല്‍ പുറത്തിറങ്ങിയ അന്‍പഥ് എന്ന ഹിന്ദി ചലച്ചിത്രത്തിലെ ആപ് കി നസറോം സെ സംഞ്ജാ എന്ന ഗാനത്തിനാണ് നൃത്താവിഷ്‌ക്കാരമൊരുക്കിയത്. 30,000 ല്‍പ്പരം ഗാനങ്ങള്‍ പാടിയിട്ടുണ്ടെങ്കിലും, 32-ാം വയസില്‍ ലതാ മങ്കേഷ്‌കര്‍ ആലപിച്ച രാജാ മെഹന്തി അലി ഖാന്റെ രചനയില്‍ മദന്‍മോഹന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനമാണ് ശാലിനി ആദരമൊരുക്കാന്‍ തെരഞ്ഞെടുത്തത്.

ഭാഷകള്‍ക്കും ദേശത്തിനുമപ്പുറം കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഫാന്‍സ് ആയുള്ള അനുഗൃഹീത നൃത്തകലാകാരിയാണ് ശാലിനി. ലോക്ഡൗണ്‍ കാലയളവില്‍ വീട്ടുമുറ്റത്തു ചുവടുവെച്ച 'തുളസികതിര്‍ നുള്ളിയെടുത്ത്' എന്ന ഗാനത്തിനൊരുക്കിയ നൃത്തമാണ് ആദ്യമായി യുട്യൂബ് ചാനലില്‍ പ്രേക്ഷകര്‍ക്കായി സമര്‍പ്പിച്ചത്. യൂട്യൂബില്‍ തരംഗമായതോടെ ആ നൃത്തം ഒരു മില്യണ്‍ ആളുകള്‍ ഇതിനകം കണ്ടു കഴിഞ്ഞു. ചിലത് അഞ്ച് മില്യണ്‍ കഴിഞ്ഞു.

വിഷുക്കണിയായി 'കണികാണും നേരവും', ഓണനാളിലെ 'തിരുവോണ പുലരിതന്‍' എന്നീ ഗാനങ്ങള്‍ക്കൊരുക്കിയ നൃത്തവും പ്രേക്ഷകര്‍ ഗൃഹാതുരത്വത്തോടെ ഏറ്റുവാങ്ങി. നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട കവയത്രി സുഗതകുമാരിക്കും, എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ആദരം ഒരുക്കാനും ശാലിനി മറന്നില്ല. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് തന്റെ നൃത്തത്തിലൂടെ സമൂഹത്തിന് സന്ദേശം നല്‍കിയതും ശ്രദ്ധേയമായി. റാസ്പുട്ടിന്‍ ശാലിനി  ക്ലാസിക്കല്‍ ശൈലിയിലും അവതരിപ്പിച്ചിരുന്നു.

ഇതിനകം ശാലിനി പ്രേക്ഷകര്‍ക്കായി സമര്‍പ്പിച്ച 116 ലധികം നൃത്തോപഹാരത്തിലൂടെ 1,64,000 ലധികം പേര്‍ പത്മശാലിനി എന്ന ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകയും, 2.85 കോടിയില്‍പ്പരം കാഴ്ചകളുമായി.


അമ്മ പത്മയാണ് ശാലിനിക്ക് എല്ലാമെല്ലാം. അതാണ് ചാനലിന്റെ പേരില്‍ സ്വന്തം പേരിന് മുന്നെ അമ്മയുടെ പേരും കൂടി ചേര്‍ത്ത് പത്മശാലിനി എന്ന് നാമകരണം ചെയ്തത്. ചലച്ചിത്രതാരവും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍, ചലചിത്ര താരം സ്വാസിക, ചലച്ചിത്ര പിന്നണി ഗായകന്‍ വിധു പ്രതാപ്, നര്‍ത്തകിയായ സൗമ്യാ ബാലഗോപാല്‍, ഗായിക അഖിലാ ആനന്ദ്, ഗാനരചയിതാവ് വാസുദേവന്‍ പോറ്റി, അഡ്വ.കെ. പ്രേംകുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ ശാലിനിയുടെ നൃത്തത്തെ അഭിനന്ദിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഭൂരിപക്ഷം നൃത്തങ്ങളും ശാലിനി തന്നെയാണ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. എഡിറ്റിങ് തുടങ്ങി മറ്റു എല്ലാ കാര്യങ്ങളും ഈ കൊച്ചുമിടുക്കി തന്നെയാണ് നിര്‍വഹിക്കുന്നത്. രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് കോങ്ങാടിനടുത്ത് പുലാപ്പറ്റ സ്വദേശിനിയായ ഇരഞ്ഞിക്കല്‍ വീട്ടില്‍ ശാലിനി. സുഹൃത്തുക്കളും, കുടുംബാംഗങ്ങളും, നാട്ടുകാരും ഈ കലാകാരിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതോടൊപ്പം എല്ലാ പ്രോത്സാഹനവും നല്‍കി ശാലിനിയുടെ വല്യച്ഛന്‍  ഇ. സൂര്യനാരായണന്‍, അമ്മാവന്‍ ജയകൃഷ്ണന്‍ എന്നിവരും കൂടെയുണ്ട്.  

ഇതിനകം ഒരു സംഗീത ആല്‍ബത്തിലും അഭിനയിച്ചു. ഏതു ഗാനവും അഭിനയിച്ച് പ്രേക്ഷകരുടെ മനസില്‍ എത്തിക്കാനുളള കഴിവാണ് ശാലിനിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പുലാപ്പറ്റ കോണിക്കഴി ലീല, കോങ്ങാട് ലത എന്നിവരുടെ കീഴിലാണ് നൃത്തം അഭ്യസിച്ചത്. ഭരതനാട്യം, കുച്ചിപ്പുടി എന്നിവ കളിക്കുമെങ്കിലും ഭരതനാട്യമാണ് ഇഷ്ടപ്പെട്ട ഇനം.

കരസേനയില്‍ സര്‍വീസിലിരിക്കെയാണ് പിതാവ് മണികണ്ഠന്റെ വിയോഗം. ചെറുപ്രായത്തില്‍ തന്നെ സെറിബ്രല്‍ പള്‍സി ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഏക സഹോദരന്‍ ശരത് ബാബുവും അടങ്ങുന്നതാണ് ശാലിനിയുടെ കുടുംബം. മഞ്ജുവാര്യരെയും, ശോഭനയെയും ഇഷ്ടപ്പെടുന്ന ശാലിനിക്ക് പഠനത്തോടൊപ്പം ഡാന്‍സും ഒരുമിച്ചുകൊണ്ടുപോകണമെന്നാണ് ആഗ്രഹം. 

ഉണ്ണികൃഷ്ണൻ സി

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.