×
login
''മേപ്പടിയാന്‍' ജനുവരി 14ന്; തിയേറ്ററില്‍ കണ്ടാല്‍ 111 ഡയമണ്ട് മോതിരങ്ങള്‍ സമ്മാനം; ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ച് ഉണ്ണി മുകുന്ദന്‍

തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് ഡയമണ്ട് മോതിരം സമ്മാനമായി ലഭിക്കും.

ണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന 'മേപ്പടിയാന്‍' ജനുവരി 14ന് തിയേറ്ററുകളില്‍ റിലീസാകും. സിനിമാ തിയേറ്ററില്‍ പോയി കണ്ട് മത്സരത്തില്‍ പങ്കെടുക്കുന്ന 111 പ്രേക്ഷകര്‍ക്ക് ഡയമണ്ട് മോതിരം സമ്മാനമായി ലഭിക്കുമെന്നും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പ്രേക്ഷകര്‍ ചെയ്യേണ്ടത് ഇത്രമാത്രം: തിയേറ്ററിലെ 'മേപ്പടിയാന്‍' സെല്‍ഫി കൗണ്ടറില്‍ വെച്ച് ഒരു സെല്‍ഫി എടുക്കുക. ഈ സെല്‍ഫിയോടൊപ്പം മേപ്പടിയാനെ കുറിച്ചുള്ള റിവ്യൂ നാലുവരിയില്‍ കൂടാതെ മേപ്പടിയാന്‍ ചുങ്കത്ത് ഡയമണ്ട് കോണ്ടസ്റ്റ് എന്ന ഹാഷ്ടാഗിനൊപ്പം ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് ഡയമണ്ട് മോതിരം സമ്മാനമായി ലഭിക്കും. ഒരു തിയേറ്ററില്‍ നിന്നും ഒരു ഭാഗ്യശാലിക്കായിരിക്കും സമ്മാനം ലഭിക്കുക. 111 ഭാഗ്യശാലികള്‍ക്ക് 111 ഡയമണ്ട് മോതിരം സമ്മാനമായി ലഭിക്കും.

ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസാണ് ഈ സിനിമയുടെ നിര്‍മ്മാണം. ഒരു സാധരണക്കാരന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങള്‍ ആണ് മേപ്പടിയാന്‍ പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ ആയി ചിത്രീകരിച്ച സിനിമ പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ്. ഒരു പക്കാ ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും മേപ്പടിയാന്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, പൗളി വത്സന്‍, മനോഹരിയമ്മ തുടങ്ങി വല്യ താരനിര തന്നെ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.