×
login
നാനി അവതരിപ്പിക്കുന്ന അദിവി ശേഷിന്റെ 'ഹിറ്റ് 2: ദി സെക്കന്‍ഡ് കേസ്'; ട്രെയിലര്‍ പുറത്തിറങ്ങി

ഒരു വര്‍ഷം മുമ്പ് എഴുതിയ സിനിമ, അത്തരമൊരു ഭയാനകമായ യഥാര്‍ത്ഥ സംഭവം നടന്ന് ഒരാഴ്ചയ്ക്കകം റിലീസ് ചെയ്യുന്നത് യാദൃശ്ചികവും ഞെട്ടിപ്പിക്കുന്നതും തീര്‍ത്തും ആകസ്മികവുമാണ്.

ദല്‍ഹിയില്‍ അടുത്തിടെ നടന്ന ഒരു സ്ത്രീയെ കൊലപ്പെടുത്തി വികൃതമാക്കിയ സംഭവം ഏറെ ചര്‍ച്ചയായതാണ്. ഇതിന്റെ പശ്ചാത്തലത്തിലുള്ള അദിവി ശേഷിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഹിറ്റ്- ദി സെക്കന്‍ഡ് കേസ്' ജന ശ്രദ്ധ നേടിയിരുന്നു. ഡിസംബര്‍ രണ്ടിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.  

ഒരു വര്‍ഷം മുമ്പ് എഴുതിയ സിനിമ, അത്തരമൊരു ഭയാനകമായ യഥാര്‍ത്ഥ സംഭവം നടന്ന് ഒരാഴ്ചയ്ക്കകം റിലീസ് ചെയ്യുന്നത് യാദൃശ്ചികവും ഞെട്ടിപ്പിക്കുന്നതും തീര്‍ത്തും ആകസ്മികവുമാണ്. ഡോ. സൈലേഷ് കൊളാനു സംവിധാനം ചെയ്യുന്ന സിനിമ അദ്ദേഹത്തിന്റെ ഹിറ്റ് വേഴ്സില്‍ നിന്നുള്ള രണ്ടാം ഭാഗമാണ്.  


കൃഷ്ണ ദേവ് എന്ന കൂള്‍ പോലീസുകാരന്റെ ജീവിതത്തിലെ സംഭവ വികാസങ്ങള്‍ ആണ് ട്രെയിലര്‍ പറയുന്നത്. കെഡിയുടെ ജീവിതം, പ്രണയം, ജോലി, എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച് മനോഹരമായ ട്രെയിലര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ ഇതില്‍ ഒരുക്കിയിരിക്കുന്നത്.  

മേജര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അദിവി ശേഷ് ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നിരൂപക പ്രശംസയും ബോക്സ് ഓഫീസ് വിജയം നേടിയതും കൂടാതെ, 53-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഹിന്ദി ഭാഷാ ചിത്രമായി ഇത് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഹോമിസൈഡ് ഇന്റര്‍വെന്‍ഷന്‍ ടീമിലെ കൂള്‍ കോപ്പായ കെഡി എന്ന കഥാപാത്രത്തെയാണ് 'ഹിറ്റ് 2'ല്‍ ആദിവി ശേഷ് അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരി നായികയായെത്തുന്ന ചിത്രത്തില്‍ റാവു രമേഷ്, ശ്രീകാന്ത് മാഗന്തി, കോമലീ പ്രസാദ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രശാന്തി തിപിര്‍നേനി ചിത്രം നിര്‍മ്മിക്കുമ്പോള്‍ വാള്‍ പോസ്റ്റര്‍ സിനിമയുടെ അവതാരകന്‍ നാച്ചുറല്‍ സ്റ്റാര്‍ നാനിയാണ്.

കൂടാതെ പോസാനി കൃഷ്ണ മുരളി, തനിക്കെല്ല ഭരണി, ശ്രീനാഥ് മാഗന്തി, കോമലീ പ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.  അവതരണം: നാനി,  ബാനര്‍: വാള്‍പോസ്റ്റര്‍ സിനിമ, ഛായാഗ്രഹണം: മണികണ്ഠന്‍ എസ്., സംഗീതം: ജോണ്‍ സ്റ്റുവാര്‍ട്ട് എദുരി,  കല: മനീഷ എ.ദത്ത്, എഡിറ്റിങ്: ഗാരി ബി.എച്ച്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ്. വെങ്കട്ട് രത്നം, പിആര്‍ഒ: ശബരി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.