×
login
'മേപ്പടിയാന്‍' മോഡല്‍ ഡീഗ്രേഡിങ്ങ് ആറാട്ടിനെതിരെയും; സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ച് മോഹന്‍ലാലിന്റെ കുതിപ്പ്; ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍

കേരളത്തിലെ തിയറ്ററുകളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനാനുമതിയുള്ളപ്പോഴാണ് സിനിമയിക്ക് റെക്കോര്‍ഡ് കളക്ഷന്‍ നേടാന്‍ കഴിഞ്ഞത്. കേരളത്തില്‍ നിന്നു മാത്രം 3.50 കോടി ചിത്രം നേടിയെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിന് പുറത്തു നിന്നുമായി 50 ലക്ഷത്തോളം രൂപ നേടിയതായും റിപ്പോര്‍ട്ടുണ്ട്. ആദ്യ ദിനത്തില്‍ ആകെ നാലുകോടിയാണ് ആറാട്ട് കളക്ട് ചെയ്തത്. വിനീത് ശ്രീനിവാസന്റെ ഹൃദയം നേടിയതിനെക്കാള്‍ ഉയര്‍ന്ന ഓപ്പണിംഗ് ആണ് ആറാട്ട് നേടിയിരിക്കുന്നത്.

ണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച 'മേപ്പടിയാന്‍' സിനിമക്കെതിരെ നടന്ന സൈബര്‍ ആക്രമണ മോഡല്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെതിരെയും. സിനിമ കാണാത്തവര്‍ പോലും ഡീഗ്രേഡിങ്ങ് നടത്തുകയാണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. ഡീഗ്രേഡിങ്ങുകളെ അതിജീവിച്ച് ആറാട്ട് തിയറ്ററില്‍ നല്ല മുന്നേറ്റമാണ് കാഴച്ചവെയ്ക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ സിനിമയ്ക്ക് റെക്കോര്‍ഡ് കളക്ഷന്‍ നേടാനായിട്ടുണ്ട്. കേരളത്തിലെ തിയറ്ററുകളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനാനുമതിയുള്ളപ്പോഴാണ് സിനിമയിക്ക് റെക്കോര്‍ഡ് കളക്ഷന്‍ നേടാന്‍ കഴിഞ്ഞത്.  കേരളത്തില്‍ നിന്നു മാത്രം 3.50 കോടി ചിത്രം നേടിയെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിന് പുറത്തു നിന്നുമായി 50 ലക്ഷത്തോളം രൂപ നേടിയതായും റിപ്പോര്‍ട്ടുണ്ട്. ആദ്യ ദിനത്തില്‍ ആകെ നാലുകോടിയാണ് ആറാട്ട് കളക്ട് ചെയ്തത്. വിനീത് ശ്രീനിവാസന്റെ ഹൃദയം നേടിയതിനെക്കാള്‍ ഉയര്‍ന്ന ഓപ്പണിംഗ് ആണ് ആറാട്ട് നേടിയിരിക്കുന്നത്.

Aaraattu - Rs. 3.50 crores approx (50% capacity)

Marakkar: Arabikadlinte Simham - Rs. 6.27 crores (50% capacity)

Big Brother - Rs. 1.72 crores

Ittymaani: Made in China - Rs. 1.66 crores

Lucifer - Rs. 6.05 crores

Odiyan - Rs. 7.10 crores

കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. ലോകമെമ്പാടും 2700 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. വില്ലന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്.  കോവിഡ് കാലത്ത് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് പൂര്‍ത്തിയാക്കിയ ചിത്രമാണ് ആറാട്ട്. യുക്തികള്‍ക്കും തിരക്കഥയ്ക്കുമപ്പുറം മോഹന്‍ലാലിനെ ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിയ്ക്കുകയാണ് ചിത്രത്തില്‍ ചെയ്തത്. കനത്ത സാമ്പത്തിക നഷ്ടം സഹിച്ചും തിയറ്ററുകളില്‍ തന്നെ ചിത്രം റിലീസ് ചെയ്യുകയെന്നതായിരുന്നു ആഗ്രഹം. ചിത്രത്തെ ജനം നെഞ്ചോട് ചേര്‍ക്കുന്നതാണ് എല്ലായിടത്തും ദൃശ്യമായതും. എന്നാല്‍ ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്നതിനുള്ള ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടയില്‍ മലപ്പുറം കോട്ടയ്ക്കലില്‍ ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്ന ദൃശ്യങ്ങള്‍ ആറു പേര്‍ ഉറങ്ങുന്ന ദൃശ്യങ്ങളോടൊപ്പം ചേര്‍ത്ത് വ്യാജപ്രചാരണവും നടന്നു. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കോട്ടയ്ക്കലിലെ തിയറ്റര്‍ ഉടമ നല്‍കിയ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. തിയറ്ററിലെ ദൃശ്യങ്ങള്‍ ചേര്‍ത്ത് വ്യാജപ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്. കേസില്‍ ഉമ്മര്‍ ദിനാര്‍ എന്ന ഇരുപതുകാരനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.