സസ്പെന്സുകളിലൂടെ കടന്നു പോയി ഒരിക്കലും പ്രേക്ഷകന് ചിന്തിക്കാത്തിടത്ത് കൊണ്ടെത്തിക്കുന്ന മികച്ച കഥ. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ പോലീസ് കഥാപാത്രം ആരെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ തന്നെ ചെയ്ത് സിനിമയുടെ മികവ് നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.
കഴിഞ്ഞ 35 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ക്രൂരനായ ഒരു വില്ലന്‍ കഥാപാത്രവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന് സുധീഷ്. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന ചിത്രത്തിലാണ് സുധീഷ് നെഗറ്റീവ് ഷെയ്ഡ് ഉള്ള ജെയിംസ് എന്ന സ്റ്റൈലിഷ് വില്ലമാരുടെ പട്ടികയിലേക്ക് കയറിയിരിക്കുന്നത്.
സഹനടനായും, ഹാസ്യ നാടനായും, അനിയനായും, അയലത്തെ വീട്ടിലെ പയ്യനായും മലയാള സിനിമപ്രേമികള്‍ക്ക് സുപരിചിതനായ സുധീഷിന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല പ്രകടനമായിരിക്കും ഇതെന്ന് നിസ്സംശയം പറയാം. സുധീഷിനെ കൂടാതെ മനു എന്ന കഥാപാത്രമായി ഡോ.റോണിയും ചിത്രത്തില്‍ എത്തുന്നു.
ഗംഭീരമായൊരു മേക്കിങ് ആണ് ചിത്രത്തിന്റേത്. സസ്പെന്സുകളിലൂടെ കടന്നു പോയി ഒരിക്കലും പ്രേക്ഷകന് ചിന്തിക്കാത്തിടത്ത് കൊണ്ടെത്തിക്കുന്ന മികച്ച കഥ. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ പോലീസ് കഥാപാത്രം ആരെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ തന്നെ ചെയ്ത് സിനിമയുടെ മികവ് നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. ശ്രീവിദ്യയാണ് ചിത്രത്തിലെ നായിക.
അഞ്ചാം പാതിര എന്ന ചിത്രത്തില്‍ സുധീര്‍ സൂഫി അഭിനയിച്ചു കയ്യൊപ്പ് ചാര്‍ത്തിയ സൈക്കോ സൈമണ്‍ എന്ന കഥാപാത്രത്തിന് ശേഷം ഏറെ പ്രശംസ ഏറ്റുവാങ്ങാന്‍ ഒരുങ്ങുന്ന കഥാപാത്രമായിരിക്കും സുധീഷിന്റ ക്രിമിനോളജിസ്റ്റ് പ്രൊഫസര്‍ ജെയിംസ്. ആരും ഇതു വരെ പറയാത്ത ഒരു സസ്പെന്‍സ് റിവഞ്ച് ക്രൈം ത്രില്ലര്‍ ചിത്രമാണ് 'സത്യം മാത്രമേ ബോധിപ്പിക്കു'. ചിത്രത്തിന്റെ ക്യാമറ ധനേഷ് രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു, എഡിറ്റിങ്ങ് അജീഷ് ആനന്ദ്, പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് വില്യംസ് ഫ്രാന്‍സിസ് ആണ്.
'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍
കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്
സല്മാന് റുഷ്ദി വെന്റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്
'ഹര് ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍
ത്രിവര്‍ണ പതാകയില്‍ നിറഞ്ഞ് രാജ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'ഇന്ത്യയില്‍ അസഹിഷ്ണുത; രാജ്യം വിടണം'; ഭാര്യയുടെ നിലപാട് തള്ളി; ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു; സിനിമയെ ബഹിഷ്കരിക്കരുത്; വീണ്ടും ആപേക്ഷയുമായി അമീര്‍
'മേപ്പടിയാന്' മോഡല്‍ ഡീഗ്രേഡിങ്ങ് ആറാട്ടിനെതിരെയും; സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ച് മോഹന്‍ലാലിന്റെ കുതിപ്പ്; ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍
കാശ്മീര്‍ വംശഹത്യയുടെ സത്യസന്ധമായ ആവിഷ്കാരം; 'ദി കശ്മീര്‍ ഫയല്‍സ്' കേരളത്തിലും കൂടുതല്‍ തീയേറ്ററുകളിലേക്ക്
മതവികാരം വ്രണപ്പെടുത്തുന്നു; ദുല്‍ഖര്‍ സല്മാന് സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; 'സീതാരാമ'മത്തിന്റെ പ്രദര്‍ശനം തടഞ്ഞു
ശ്രീകുമാറിന്റെ 'ഒടിയന്' ഹിന്ദിയിലും മൊഴിമാറ്റി എത്തുന്നു; ട്രെയ്ലര് പുറത്ത്
കോണ്‍ഗ്രസ് ഇത്തരം മണ്ടത്തരം വിളിച്ച് പറഞ്ഞതില്‍ ദുഃഖമുണ്ട്; ഒരേ കുടുബത്തിലെ രണ്ട് പ്രധാനമന്ത്രിമാരാണ് നഷ്ടമായത്; കേരള കോണ്‍ഗ്രസിനെതിരെ അനുപം ഖേര്‍