×
login
സുധിന്‍ വാമറ്റത്തിന്റെ തസ്‌കരവീരന്മാരുടെ ത്രില്ലര്‍ കഥ; ആലീസ് ഇന്‍ പാഞ്ചാലി നാട് 'സൈന പ്ലേ ഒടിടിയില്‍

കള്ളന്മാരുടെ ഗ്രാമം എന്ന പേരില്‍ അറിയപ്പെടുന്ന പാഞ്ചാലിനാട്ടില്‍ നടക്കുന്ന ത്രില്ലര്‍ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍.

എയ്സ് കോര്‍പ്പറേഷന്റെ ബാനറില്‍ സുധിന്‍ വാമറ്റം സംവിധാനം ചെയ്ത 'ആലീസ് ഇന്‍ പാഞ്ചാലിനാട്' സൈന പ്ലേ ഒടിടിയില്‍ റിലീസായി.  ഇരുന്നൂറോളം പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ അജയ് മാത്യൂവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം കാമ്യ അലാവത്താണ് നായിക.  

അനില്‍ മുരളി, പൊന്നമ്മ ബാബു, കെടിഎസ് പടന്നയില്‍, ജയിംസ് കൊട്ടാരം, അമല്‍ സുകുമാരന്‍, തൊമ്മന്‍ മങ്കുവ , കലാഭവന്‍ ജയകുമാര്‍, ശില്പ,ജോളി ഈശോ, സൈമണ്‍ കട്ടപ്പന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹണം- പി.സുകുമാര്‍.  

അരുണ്‍ വി. സജീവാണ് കഥ തിരക്കഥ സംഭാഷണമെഴുതുന്നത്. കള്ളന്മാരുടെ ഗ്രാമം എന്ന പേരില്‍ അറിയപ്പെടുന്ന പാഞ്ചാലിനാട്ടില്‍ നടക്കുന്ന ത്രില്ലര്‍ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ദൃശൃവല്‍ക്കരിക്കുന്നത്. അമ്പതിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച സിനിമയില്‍ റഷീദ് മുഹമ്മദ്, മുജീബ് മജീദ് എന്നിവര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

തീഫ് ത്രില്ലര്‍ ചിത്രമായ ആലീസ് ഇന്‍ പാഞ്ചാലി നാടില്‍ തസ്‌കരവീരന്മാരുടെ സങ്കേതമായ തിരുട്ടുഗ്രാമത്തില്‍ എത്തിപ്പെടുന്ന ആലീസ് എന്ന  പെണ്‍കുട്ടിയുടെ കഥയാണ്. ഇടുക്കി  എറണാകുളം ജില്ലകളുടെ  പശ്ചാത്തലത്തില്‍ സുധിന്‍ വാമറ്റം പറയുന്നത്. എഡിറ്റിങ്- ഉണ്ണി മലയില്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്

 

 

  comment

  LATEST NEWS


  അനുപമയ്ക്ക് ആശ്വാസമേകി കോടതി വിധി; ദത്തെടുക്കല്‍ നടപടികള്‍ സ്റ്റേ ചെയ്ത് കുടുംബ കോടതി


  മുല്ലപ്പെരിയാറിൽ കേരളത്തെ വിമർശിച്ച് സുപ്രീംകോടതി; കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണം, ജനങ്ങളുടെ സുരക്ഷ പ്രധാനം, വിഷയത്തിൽ രാഷ്ട്രീയം കലർത്തരുത്


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.