ആദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് സംവിധാനം. നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും എ + എസ് മൂവീസും ചേര്‍ന്നാണ് നിര്‍മാണം.
ആദിവി ശേഷ് നായകനായ മേജര്‍ സിനിമയെ അഭിനന്ദിച്ച് നടന് അല്ലു അര്ജുന്. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ തൊടുന്ന സിനിമയാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരമായ ജീവിത കഥയാണ് 'മേജര്‍' പറയുന്നത്. ആദിവി ശേഷ് തന്റെ മാജിക്ക് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു. പ്രകാശ് രാജ്, രേവതി, ശോഭിത ധുലിപാല തുടങ്ങി എല്ലാ താരങ്ങളും നന്നായി പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലൊരു ചിത്രം നിര്‍മിക്കാന്‍ തയ്യാറായതിന് നിര്‍മാതാവും നടനുമായ മഹേഷ് ബാബുവിന് വ്യക്തിപരമായി അഭിനന്ദിക്കുന്നുവെന്നും അല്ലു അര്ജുന് കുറിച്ചു.
Twitter tweet: https://twitter.com/alluarjun/status/1533031336591511552
ആദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് സംവിധാനം. നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും എ + എസ് മൂവീസും ചേര്‍ന്നാണ് നിര്‍മാണം.
Twitter tweet: https://twitter.com/alluarjun/status/1533031240718090240
വലിയ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിവസം തന്നെ ലഭിച്ചത്. കണ്ടവര്‍ എല്ലാവരും കരഞ്ഞു കൊണ്ടാണ് തീയേറ്റര്‍ വിടുന്നത്. കലാസാംസ്കാരിക രംഗത്തെ പ്രമുഖര്‍ സിനിമയെ കയ്യടിയോടെ സ്വീകരിക്കുകയും ചെയ്തു. 25 കോടി രൂപയാണ് ചിത്രം റിലീസ് ചെയ്ത് രണ്ടുദിവസംകൊണ്ട് ആഗോളതലത്തില്‍ സ്വന്തമാക്കിയത്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'ഇന്ത്യയില്‍ അസഹിഷ്ണുത; രാജ്യം വിടണം'; ഭാര്യയുടെ നിലപാട് തള്ളി; ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു; സിനിമയെ ബഹിഷ്കരിക്കരുത്; വീണ്ടും ആപേക്ഷയുമായി അമീര്‍
'മേപ്പടിയാന്' മോഡല്‍ ഡീഗ്രേഡിങ്ങ് ആറാട്ടിനെതിരെയും; സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ച് മോഹന്‍ലാലിന്റെ കുതിപ്പ്; ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍
കാശ്മീര്‍ വംശഹത്യയുടെ സത്യസന്ധമായ ആവിഷ്കാരം; 'ദി കശ്മീര്‍ ഫയല്‍സ്' കേരളത്തിലും കൂടുതല്‍ തീയേറ്ററുകളിലേക്ക്
മതവികാരം വ്രണപ്പെടുത്തുന്നു; ദുല്‍ഖര്‍ സല്മാന് സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; 'സീതാരാമ'മത്തിന്റെ പ്രദര്‍ശനം തടഞ്ഞു
ശ്രീകുമാറിന്റെ 'ഒടിയന്' ഹിന്ദിയിലും മൊഴിമാറ്റി എത്തുന്നു; ട്രെയ്ലര് പുറത്ത്
കോണ്‍ഗ്രസ് ഇത്തരം മണ്ടത്തരം വിളിച്ച് പറഞ്ഞതില്‍ ദുഃഖമുണ്ട്; ഒരേ കുടുബത്തിലെ രണ്ട് പ്രധാനമന്ത്രിമാരാണ് നഷ്ടമായത്; കേരള കോണ്‍ഗ്രസിനെതിരെ അനുപം ഖേര്‍