×
login
പുഷ്പ രണ്ടാം ഭാഗം‍:പ്രതിഫലം കുത്തനെ ഉയര്‍ത്തി അല്ലു അര്‍ജുന്‍; അത് 100 കോടിയ്ക്കും മുകളിലെന്ന് റിപ്പോര്‍ട്ട്

ഇപ്പോള്‍ പുഷ്പയുടെ രണ്ടാം ഭാഗം വരികയാണ്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ ആവശ്യപ്പെട്ട തുകയാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. പുഷ്പ രണ്ടിന് 100 കോടി അല്ല, അതിനും മുകളിലാണ് അല്ലു അർജുന്‍ പ്രതിഫലമായി ആവശ്യപ്പെട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ.

ഇന്ത്യയെ ഇളക്കിമറിച്ച മാസ് മൂവിയായിരുന്നു പുഷ്പ. ചന്ദനക്കള്ളക്കടത്തിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ചിത്രം. അതിലെ 'സ്വാമി' എന്ന പാട്ടും അല്ലു അര്‍ജ്ജുന്‍റെ കൈപ്പത്തി കീഴ്ത്താടിക്ക് കുറുകെ കൈപ്പത്തി ഓടിയ്ക്കുന്ന മാനറിസവും ഇന്ത്യയാകെ യുവാക്കള്‍ അനുകരിച്ചു. ക്രിക്കറ്റ് താരങ്ങള്‍ വരെ ഇത് മൈതാനത്തില്‍ പകര്‍ത്തി അല്ലു അർജുന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് പുഷ്പ സമ്മാനിച്ചത്. അല വൈകുണ്ഠപുരലു, പുഷ്പ എന്നീ ചിത്രങ്ങളുടെ തുടർച്ചയായ വിജയത്തോടെ തെലുങ്കിലെ ഏറ്റവും പ്രതിഫലമുള്ള നായകനായി അല്ലു അർജുൻ മാറി. വില്ലനായെത്തിയ മൊട്ട പൊലീസ് ഓഫീസറായ ഫഹദ് ഫാസില്‍ വരെ ഹിറ്റായി. രശ്മിക മന്ദന എന്ന നടി ഇന്ത്യയാകെ ഹോട്ടായി.  

ഇപ്പോള്‍ പുഷ്പയുടെ രണ്ടാം ഭാഗം വരികയാണ്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ ആവശ്യപ്പെട്ട തുകയാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. പുഷ്പ രണ്ടിന് 100 കോടിയാണ് അല്ലു അർജുന്‍ പ്രതിഫലം ആവശ്യപ്പെട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ. . എന്നാല്‍ പുതിയ വാർത്തകൾ അനുസരിച്ച് താരം ആവശ്യപ്പെട്ട തുക അതിലും കൂടുതലാണ്. 150 കോടി രൂപ പ്രതിഫലമായി  അല്ലു അർജുൻ ആവശ്യപ്പെട്ടെങ്കിലും ഒടുവിൽ 125 കോടിക്ക് പ്രതിഫലം ഉറപ്പിച്ചിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.  


ബാഹുബലി 2, കെജിഎഫ് 2 എന്നിവയെ കടത്തിവെട്ടുന്നതാകും പുഷ്പ 2ന്‍റെ വിജയം എന്ന ആത്മവിശ്വാസത്തിലാണ് അല്ലു അർജുനും നിർമാതാവുമെല്ലാം. അതുകൊണ്ട് എല്ലാ ഭാഷകളുടെയും തിയറ്റർ അവകാശ കരാറിനായി  1000 കോടി രൂപയോ അതിന് മുകളിലോ  പുഷ്പ 2 ന്‍റെ നിർമ്മാതാക്കൾ ആവശ്യപ്പെട്ടതായി നേരത്തേ വാർത്തകളുണ്ടായിരുന്നു.

ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.