×
login
അപ്പാനി ശരത്തിന്റെ അഞ്ച് ഭാഷയില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ത്രില്ലര്‍ 'പോയിന്റ് റേഞ്ച്'; മോഷന്‍ പോസ്റ്റര്‍ ലോഞ്ചും പൂജയും നടന്നു

യുവ നടന്‍ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'പോയിന്റ് റേഞ്ച്'ന്റെ പൂജയും മോഷന്‍ പോസ്റ്റര്‍ ലോഞ്ചും നിര്‍മ്മാതാവായ സിയാദ് കോക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളറും, പ്രൊജക്റ്റ് ഡിസൈനറുമായ എന്‍ എം ബാദുഷ, നോബിള്‍ ജേക്കബ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു

യുവ നടന്‍ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'പോയിന്റ് റേഞ്ച്'ന്റെ പൂജയും മോഷന്‍ പോസ്റ്റര്‍ ലോഞ്ചും നിര്‍മ്മാതാവായ സിയാദ് കോക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളറും, പ്രൊജക്റ്റ് ഡിസൈനറുമായ എന്‍ എം ബാദുഷ, നോബിള്‍ ജേക്കബ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.

തിയ്യാമ്മ പ്രൊഡക്ഷന്‍സ്, ഡി.എം പ്രൊഡക്ഷന്‍ ഹൗസ് എന്നീ ബാനറുകള്‍ക്കു വേണ്ടി  അപ്പാനി ശരത്ത്, ഷിജി മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.


ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'പോയിന്റ് റേഞ്ച്' മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ റിലീസായിട്ടാണ് ഒരുക്കുന്നത്. സെപ്തംബര്‍ ആദ്യവാരത്തില്‍ പോണ്ടിച്ചേരിയില്‍ ചിത്രീകരണം ആരംഭിക്കുവാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഗോവ, മാഹി, ചെന്നൈ, കൊച്ചി, ട്രിച്ചി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടത്തുന്നത്. അപ്പാനി ശരത്ത് തന്നെ നായകനാകുന്ന ഈ ചിത്രത്തില്‍ റിയാസ് ഖാന്‍, ഷാജു നവോദയ, അരിസ്റ്റോ സുരേഷ്, ചാര്‍മിള തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ ഭാഗമാകും. ഹൈ  ഹോപ്‌സ് ഫിലിം ഫാക്ടറിയുടെ പാര്‍ട്ണര്‍മാരില്‍ ഒരാളായ ബോണി അസ്സനാര്‍ ആണ് ഈ ചിത്രത്തിനായി തിരക്കഥയും ക്രിയേറ്റീവ് സംവിധാനവും നിര്‍വഹിക്കുന്നത്. മിഥുന്‍ സുബ്രന്‍ കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍ ബി.ആര്‍.എസ് ക്രിയേഷന്‍സ് ആണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സികെഡിഎന്‍ ഫിലിംസ്, 3ഉ ക്രാഫ്റ്റ്. റോബിന്‍ തോമസാണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍. പ്രൊഡക്ഷന്‍ മാനേജര്‍: സോണിയല്‍ വര്‍ഗീസ്,

ബിമല്‍ പങ്കജ്, പ്രദീപ് ബാബു എന്നിവര്‍ സംഗീതം  ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് ജിജോയും, അജയ് ഗോപാലും ചേര്‍ന്നാണ്. ടോണ്‍സ് അലക്‌സാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രവി നായര്‍, അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് റൂബി, അസോസിയേറ്റ് ഡി.ഒ.പി: ജിജോ ഭാവചിത്ര, ലൊകേഷന്‍ മാനേജര്‍: നസീം കാസിം,  മേക്കപ്പ്: മായ മാധു, ആക്ഷന്‍: ഡ്രാഗണ്‍ ജിറോഷ്, കലാസംവിധാനം: ഷെരീഫ് രസറി, ഡിസൈന്‍സ്: ദിനേശ് അശോക്, സ്റ്റുഡിയോ: ഹൈ ഹോപ്‌സ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: പ്രശാന്ത് ഐ-ഐഡിയ,  മാര്‍ക്കറ്റിംഗ്:  താസ ഡ്രീം ക്രീയേഷന്‍സ്  എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.